മാനുഷിക വളർച്ച നിരക്കില്‍ ഗള്‍ഫ് രാജ്യങ്ങളും മുന്‍ നിരയില്‍
|ലോക തലത്തിൽ 48ാം സ്ഥാനമാണ് ഒമാനുള്ളത്. ഈജിപ്ത് (115), ഫലസ്തീൻ (119), ഇറാഖ് (120), മൊറോകോ (123) എന്നിങ്ങനെയാണ് പട്ടികയില്‍ മറ്റ് അറബ് നാടുകളുടെ സ്ഥാനങ്ങൾ
ലോകത്ത് ഉയർന്ന മാനുഷിക വളർച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ കൂട്ടത്തില്‍ മുന്‍ നിരയില്‍ ഗള്‍ഫ് രാജ്യങ്ങളും. യു.എ.ഇ 34ാം സ്ഥാനത്തും കുവൈത്ത് 56ാം സ്ഥാനത്തുമാണ് പട്ടികയില്‍. 189 രാജ്യങ്ങളെ താരതമ്യം ചെയ്ത് ഐക്യരാഷ്ട്ര സഭയാണ് ഇത് സംബന്ധിച്ച പട്ടിക തയാറാക്കിയത്.
ജനങ്ങളുടെ ശരാശരി പ്രതീക്ഷിത വയസ്സ്, സമ്പാദ്യം, ജീവിത നിലവാരം എന്നീ മൂന്ന് ഘടകങ്ങളാണ് റിപ്പോർട്ട് തയാറാക്കുമ്പോൾ പ്രധാനമായും പരിഗണിച്ചത്. ജി.സി.സി രാജ്യങ്ങളിൽ യു.എ.ഇ ആണ്പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ലോക തലത്തിൽ 34ാം സ്ഥാനമാണ് യു.എ.ഇക്കുള്ളത്. 37ാം സ്ഥാനവുമായി ഗള്‍ഫ്‍ രാജ്യങ്ങളില്‍ ഖത്തർ രണ്ടാം സ്ഥാനത്തും 39ാം സ്ഥാനവുമായി സൗദി മൂന്നാം സ്ഥാനത്തുമുണ്ട്. 43ാം സ്ഥാനത്തുള്ള ബഹ്റൈന് ഇക്കാര്യത്തിൽ ജി.സി.സിയിൽ നാലാം സ്ഥാനവും ഒമാന് അഞ്ചാം സ്ഥാനവുമുണ്ട്.
ലോക തലത്തിൽ 48ാം സ്ഥാനമാണ് ഒമാനുള്ളത്. ഈജിപ്ത് (115), ഫലസ്തീൻ (119), ഇറാഖ് (120), മൊറോകോ (123) എന്നിങ്ങനെയാണ് പട്ടികയില്‍ മറ്റ് അറബ് നാടുകളുടെ സ്ഥാനങ്ങൾ. എന്നാല്‍ മാനുഷിക വളർച്ച കുറഞ്ഞ രാജ്യങ്ങളുടെ കൂട്ടത്തിൽ സിറിയയാണ് അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത്.
ഉയർന്ന മാനുഷിക വളർച്ചയുള്ള രാജ്യങ്ങളുടെ പട്ടികയിൽ നോർവേ ഒന്നാം സ്ഥാനവും സ്വിറ്റ്സർലാൻറ് സ്വിറ്റ്സര്‍ലാന്‍ഡ് രണ്ടാം സ്ഥാനവും നേടി.