ടൂറിസം രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുക്കാന്‍ യു.എ.ഇയും ഇന്ത്യയും
|‘ട്രാവൽടൂറിസം മേഖലയിൽ ഡിജിറ്റൽ ലോകത്തിനന്റെ പ്രഭാവം’ വിഷയത്തിൽ ചർച്ച നടക്കും
ഇന്ത്യയും യു.എ.ഇയും തമ്മിൽ ടൂറിസം രംഗത്ത് പുതിയ മുന്നേറ്റത്തിന്
വഴിയൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഒട്ടേറെ പരിപാടികൾക്കാവും ഇരു രാജ്യങ്ങളും വേദിയാവുക.
ട്രാവൽ ഏജൻറ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വാർഷിക സമ്മേളനത്തിന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് ആതിഥ്യം വഹിക്കുന്നയോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ടൂറിസം രംഗത്ത്
വലിയ മുന്നേറ്റത്തിന് പാതയൊരുങ്ങും എന്നാണ് പ്രതീക്ഷ. സെപ്റ്റംബർ 25 മുതൽ 27 വരെ എമിറേറ്റ്സ് പാലസിലാണ് പന്ത്രണ്ടാമത് ടാഫി സമ്മേളനം നടക്കുന്നത്. 'ട്രാവൽടൂറിസം മേഖലയിൽ ഡിജിറ്റൽ ലോകത്തിനന്റെ പ്രഭാവം' വിഷയത്തിൽ ചർച്ച നടക്കും.
ടാഫി സമ്മേളനത്തിന് തെരഞ്ഞെടുത്തത് ബിസിനസ് പരിപാടികൾ നടത്തുന്നതിനുള്ള അബൂദബി എമിറേറ്റ് വളർന്നുകൊണ്ടിരിക്കുന്ന സ്വീകാര്യതയെയാണ് ഇത് തെളിയിക്കുന്നതെന്ന് അബൂദബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പ് അണ്ടർ സെക്രട്ടറി സെയ്ഫ് സഈദ് ഗോബാശ് പറഞ്ഞു. ഏതാനം വർഷങ്ങളായി അബൂദബി സന്ദർശിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. ഈ സമ്മേളനത്തിന് ആതിഥ്യം വഹിക്കുന്നതിൽ തങ്ങൾക്ക് ഏറെ അഭിമാനമുണ്ടെന്നും സെയ്ഫ് സഈദ് ഗോബാശ് വ്യക്തമാക്കി.
സമ്മേളനത്തിന് ശേഷം പ്രതിനിധികൾ അബൂദബി, അൽെഎൻ, ദഫ്റ മേഖലകളിലെ പ്രധാന ആകർഷണ കേന്ദ്രങ്ങൾ സന്ദർശിക്കും. ലൂവർ അബൂദബി, ശൈഖ് സായിദ് പാലസ് മ്യൂസിയം, അൽെഎൻ മരുപ്പച്ച, വാർണർ ബ്രോസ് വേൾഡ്, ശൈഖ് സായിദ് ഗ്രാൻഡ് മോസ്ക് തുടങ്ങിയ കേന്ദ്രങ്ങളിലാണ് സന്ദർശനം. മൊത്തം 480 പ്രതിനിധികളാണ് സമ്മേളനത്തിൽ പെങ്കടുക്കുന്നത്.