ഇറാനെതിരെ യോജിച്ച് നീങ്ങാന്‍ അറബ് രാജ്യങ്ങളുടെ തീരുമാനം
|‘ഇറാന്റെ ബാലിസ്റ്റിക് മിസൈൽ പദ്ധതി കൂടി ലോകം ചർച്ച ചെയ്യണം. ഇറാൻ നിർമിത മിസൈലുകളാണ് യെമനിലെ ഹൂത്തികൾ സൗദിക്ക് നേരെ തൊടുത്തു വിടുന്നത്’
ഇറാൻ ആണവകരാറുമായി ബന്ധപ്പെട്ട ഭാവിചർച്ചകളിൽ അറബ്
രാജ്യങ്ങളെ കൂടി കക്ഷി ചേർക്കണമെന്ന ആവശ്യത്തിന്
പിന്തുണ ഉറപ്പാക്കാൻ നീക്കം. യു.എൻ പൊതുസഭാ സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം പരസ്യമായി ഉന്നയിക്കാനാണ് യു.എസ്
അനുകൂല അറബ് രാജ്യങ്ങളുടെ ശ്രമം.
ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കാൻ ശക്തമായ ചില നടപടികൾ ആവശ്യമാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ഗർഗാശ് പറഞ്ഞു. ആണവ കരാറിൽ നിന്ന്
അമേരിക്ക പിൻവലിഞ്ഞതിനെ യു.എ.ഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നേരത്തെ പിന്തുണച്ചതാണ്. ഇനിയുള ചർച്ചകളിൽ അറബ് രാജ്യങ്ങൾക്ക്
കൂടി ഇടം ലഭിക്കേണ്ടതുണ്ടെന്ന് ‘ദ നാഷനൽ’ പത്രത്തിന്ന ൽകിയ അഭിമുഖത്തിൽ മന്ത്രി ഗർഗാശ് പ്രതികരിച്ചു. ഇറാന്റെ ബാലിസ്റ്റിക്
മിസൈൽ പദ്ധതി കൂടി ലോകം ചർച്ച ചെയ്യണം. കാരണം ഇറാൻ നിർമിത മിസൈലുകളാണ് യെമനിലെ ഹൂത്തികൾ സൗദിക്ക് നേരെ തൊടുത്തുവിടുന്നതെന്നും ഗർഗാശ് ആരോപിച്ചു.
മേഖലയിലെ പല രാജ്യങ്ങളിലും പരസ്യമായ ഇടപെടലാണ് ഇറാൻ നടത്തുന്നതെന്ന് അറബ് ലോകം കരുതുന്നതായി യു.എ.ഇ മന്ത്രി പ്രതികരിച്ചു. പുറം രാജ്യങ്ങളിൽ കടന്നു കയറാനും സൈനിക വിഭാഗങ്ങൾക്ക് പിന്തുണ നൽകാനും ഇറാൻ നീക്കം നടത്തുമ്പോള്‍ കടുത്ത ചില നടപടികൾ ആവശ്യമാണെന്ന് യു.എ.ഇ കരുതുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.
യു.എൻ പൊതുസഭാ സമ്മേളനത്തിൽ ഇറാനെതിരെ യോജിച്ച നിലപാട്
സ്വീകരിക്കാനാണ് സൗദി അനുകൂല അറബ് രാജ്യങ്ങളുടെ തീരുമാനം.