യു.എ.ഇ കേരളത്തിന് നല്കുന്ന സ്നേഹത്തിന് 100 മില്യന്‍ ഡോളറിനേക്കാന് വിലയുണ്ട് -മുഖ്യമന്ത്രി
|സഹായം മുടക്കിയ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചപ്പോള്‍ ആപല്‍ഘട്ടത്തില്‍ ഒപ്പം നില്ക്കാന് മുന്നോട്ട് വന്ന യു.എ.ഇ ഭരണാധികാരികള്‍ക്ക് ബിഗ് സല്യൂട്ട് നല്കാന് മുഖ്യമന്ത്രി മറന്നില്ല
കേരളത്തിന് വിദേശരാജ്യങ്ങളുടെ ധനസഹായം തടഞ്ഞ കേന്ദ്ര സര്‍ക്കാറിന് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. ദുരന്തസമയത്ത് വിദേശരാജ്യങ്ങള്‍ സ്വയമേവ നല്കുന്ന ധനസഹായം സ്വീകരിക്കാം എന്ന നിയമം കേരളത്തിന്റെ കാര്യത്തില്‍ പാലിക്കപ്പെട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യു.എ.ഇ കേരളത്തിന് നല്കുന്ന സ്നേഹത്തിന് 100 മില്യന്‍ ഡോളറിനേക്കാന് വിലയുണ്ടെന്നും അദ്ദേഹം അബൂദബിയില്‍ പറഞ്ഞു.
സഹായം മുടക്കിയ കേന്ദ്ര സര്‍ക്കാറിനെ വിമര്‍ശിച്ചപ്പോള്‍ ആപല്‍ഘട്ടത്തില്‍ ഒപ്പം നില്ക്കാന് മുന്നോട്ട് വന്ന യു.എ.ഇ ഭരണാധികാരികള്‍ക്ക് ബിഗ് സല്യൂട്ട് നല്കാന് മുഖ്യമന്ത്രി മറന്നില്ല.
കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്ന് പറഞ്ഞാണ് യു.എ.ഇ സഹിഷ്ണുതാകാര്യമന്ത്രി ശൈഖ് നഹ്യാന് ബിന്‍ മുബാറക് ആല് നഹ്യാന് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തത്. മലയാളിയുടെ ഒത്തൊരുമയില്‍ കേരളത്തെ പുനര്‍നിര്‍മിക്കാനാകുമെന്ന് പറഞ്ഞ അദ്ദേഹം കേരളത്തിന് എല്ലാ പിന്തുണയും ഉറപ്പ് നല്കി.
നൂറുകണക്കിന് പേരാണ് പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലെത്തിയത്. ഇന്ന് ദുബൈയിലേക്ക് തിരിക്കുന്ന മുഖ്യമന്ത്രി ഉച്ചക്ക് ബിസിനസ് മീറ്റിലും രാത്രി അല്‍നസര്‍ ലിഷര്‍ ലാന്റില്‍ പൊതുസമ്മേളനത്തിലും പങ്കെടുക്കും.