പ്രവാസികളുടെ ജീവിത കഥകൾ പറയുന്ന പുസ്തകം എപിഗ്രഫി പ്രകാശനം ചെയ്തു
|മറവിയില്‍ മൂടുന്ന ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും വരും തലമുറക്കുവേണ്ടി അക്കാദമിക് നിലവാരത്തോടെ അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് എപ്പിഗ്രാഫിലൂടെ നിര്‍വ്വഹിച്ചതെന്ന് ബഷീര്‍ തിക്കോടി പറഞ്ഞു
അന്‍പതോളം പ്രവാസികളുടെ അതിജീവന ചരിത്രം ഉള്‍ക്കൊളളുന്ന കൃതിയായ എപിഗ്രാഫ് ദുബൈയില്‍ പ്രകാശനം ചെയ്തു. ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത എപിഗ്രാഫ് അറ്റ്ലസ് രാമചന്ദ്രനാണ് പ്രകാശനം ചെയ്തത്.
അതിജീവനത്തിന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ പങ്കുവെക്കുന്ന 'എപ്പിഗ്രാഫ്-സ്മൃതി വനങ്ങളിലെ ആത്മരേഖകള്‍' എന്ന കൃതിയുടെ പ്രകാശനം ക്യാപ്റ്റന്‍ അലി ശരീഫ് അറ്റ്ലസ് രാമചന്ദ്രന് നല്കി നിര്‍വ്വഹിച്ചു. ദുബൈയില്‍ നടന്ന ചടങ്ങില്‍ വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിലാണ് പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിക്കപ്പെട്ടത്..
മറവിയില്‍ മൂടുന്ന ജീവിതത്തിലെ ഓരോ ഘട്ടങ്ങളെയും വരും തലമുറക്കുവേണ്ടി അക്കാദമിക് നിലവാരത്തോടെ അടയാളപ്പെടുത്തുക എന്ന ദൗത്യമാണ് എപ്പിഗ്രാഫിലൂടെ നിര്‍വ്വഹിച്ചതെന്ന് ബഷീര്‍ തിക്കോടി പറഞ്ഞു. ക്യാപ്റ്റന്‍ അലി ശരീഫ്, കെ.കെ മൊയ്തീന് കോയ, എം.സി.എ നാസര്‍, ഹസ്സന് ഫ്ളോറ ഗ്രൂപ്പ തുടങ്ങിയവര്‍ പുസ്തകത്തിന് ആശംസകള്‍ നേര്‍ന്നു. പുസ്തകത്തിന്റെ അണിയറ പ്രവര്‍ത്തകരായ ഷംസീര്‍ ഷാന്‍, സി.കെ നൗഷാദ് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി. ബുക്ക്ലാന്റ് ബുക്സാണ് എപി്ഗ്രാഫിന്റെ പ്രസാധകര്.