Gulf
മന്ത്രി ജി.സുധാകരന്‍ പെണ്ണ് കാണാന്‍ പോയപ്പോള്‍ പെണ്‍കുട്ടിക്ക് നല്‍കിയ സമ്മാനം!
Gulf

മന്ത്രി ജി.സുധാകരന്‍ പെണ്ണ് കാണാന്‍ പോയപ്പോള്‍ പെണ്‍കുട്ടിക്ക് നല്‍കിയ സമ്മാനം!

Web Desk
|
5 Nov 2018 7:49 AM GMT

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മന്ത്രിയുടെ പൂച്ചേ..പൂച്ച എന്ന കവിതാസമാഹാരം പ്രകാശനം ചെയ്ത ചടങ്ങിലാണ് നവപ്രഭ ആ പഴയ പെണ്ണു കാണല്‍ രംഗം അനുസ്മരിച്ചത്. 

മന്ത്രി ജി.സുധാകരന്‍ പെണ്ണ് കാണാന്‍ പോയപ്പോള്‍ പെണ്‍കുട്ടിക്ക് ഒരു സമ്മാനം നല്‍കി. ആ സമ്മാനത്തെക്കുറിച്ച് പറയുകയാണ് മന്ത്രിയുടെ ഭാര്യ നവപ്രഭ. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മന്ത്രിയുടെ പൂച്ചേ..പൂച്ച എന്ന കവിതാസമാഹാരം പ്രകാശനം ചെയ്ത ചടങ്ങിലാണ് നവപ്രഭ ആ പഴയ പെണ്ണു കാണല്‍ രംഗം അനുസ്മരിച്ചത്.

ആദ്യമായി തന്നെ കാണാന്‍ വന്നപ്പോള്‍ പി.കെ ചന്ദ്രാനന്ദന്‍ ചേട്ടനും ഗൌരിയമ്മയും കൂടെയുണ്ടായിരുന്നു. എസ്.ആര്‍.പിയാണ് ഈ വിവാഹലോചന കൊണ്ടുവന്നത്. എല്ലാവരും കരുതുന്നതുപോലെ അതൊരു പ്രേമ വിവാഹമായിരുന്നില്ല. അന്ന് അദ്ദേഹം എനിക്കൊരു സമ്മാനം തന്നു, ഒരു കവിതാസമാഹാരമായിരുന്നു അത്. ഹൃദയം തരൂ മമ ഹൃദയം തരാം സുന്ദരീ. പക്ഷേ അതൊരു മാര്‍ക്കറ്റിംഗ് തന്ത്രമാണെന്ന് എനിക്ക് മനസിലായി. കല്യാണത്തിന് ബേബി സഖാവും വന്നിട്ടുണ്ടായിരുന്നുവെന്നും നവപ്രഭ പറഞ്ഞു. നവപ്രഭയുടെ വാക്കുകളെ സദസ് കയ്യടിയോടെയാണ് സ്വീകരിച്ചത്. എം.എ ബേബിയും ജി.സുധാകരനും വേദിയിലുണ്ടായിരുന്നു.

Related Tags :
Similar Posts