Gulf
എണ്ണ വില ഇടിയുന്നു; ഉത്പാദന നിയന്ത്രണത്തിനൊരുങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍
Gulf

എണ്ണ വില ഇടിയുന്നു; ഉത്പാദന നിയന്ത്രണത്തിനൊരുങ്ങി ഗള്‍ഫ് രാഷ്ട്രങ്ങള്‍

Web Desk
|
9 Nov 2018 6:42 PM GMT

2014ന് ശേഷമുള്ള മികച്ച നിലയിലായിരുന്നു എണ്ണ വില. ഒപെക് നേതൃത്വത്തില്‍ ഉത്പാദക രാഷ്ട്രങ്ങള്‍ ഉത്പാദന നിയന്ത്രണം വരുത്തിയതോടെയാണ് ഇത് സാധ്യമായത്.

അമേരിക്കയും റഷ്യയും ഉത്പാദനം കൂട്ടിയതോടെ ആഗോള വിപണിയില്‍ എണ്ണവില വീണ്ടും ഇടിഞ്ഞു. രണ്ടാഴ്ചക്കിടെ ഇരുപത് ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായത്. അടുത്തയാഴ്ച നടക്കുന്ന ഗള്‍ഫ് രാഷ്ട്രങ്ങളുടെ യോഗത്തില്‍ ഉത്പാദന നിയന്ത്രണത്തിനായി സൗദി അടക്കമുള്ള രാഷ്ട്രങ്ങള്‍ വാദിക്കും.

2014ന് ശേഷമുള്ള മികച്ച നിലയിലായിരുന്നു എണ്ണ വില. ഒപെക് നേതൃത്വത്തില്‍ ഉത്പാദക രാഷ്ട്രങ്ങള്‍ ഉത്പാദന നിയന്ത്രണം വരുത്തിയതോടെയാണ് ഇത് സാധ്യമായത്. എന്നാല്‍ കഴിഞ്ഞ മാസം മുതല്‍ അമേരിക്കയും റഷ്യയും ഉത്പാദനം കൂട്ടി. ഇതോടെ തുടങ്ങിയ ഇടിവ് തുടരുകയാണ്.

നേരത്തെ ചേര്‍ന്ന ഒപെക് യോഗം ഡിസംബറില്‍ ഉത്പാദന നിയന്ത്രണം തുടരുമെന്നാണ് സൂചന. ‌ഇതിന് പുറമെ അടുത്തയാഴ്ച ചേരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ യോഗത്തില്‍ എണ്ണ വിതരണം കുറക്കാനുള്ള ആലോചനയുണ്ട്.

വിലയിടിയുന്ന സാഹചര്യത്തില്‍ വില സ്ഥിരതക്ക് വിതരണ നിയന്ത്രണം അത്യാവശ്യമാണെന്ന നിലപാടിലാണ് സൗദി. ഇറാനെതിരായ ഉപരോധം ശക്തിപ്രാപിച്ച് എണ്ണയൊഴുക്ക് അനിവാര്യമായാല്‍ മാത്രം വിതരണം കൂട്ടാമെന്ന നിലപാടും സൗദി ആവര്‍ത്തിക്കുന്നു.

Similar Posts