Gulf
ഉംറക്കായി അനുവദിച്ച വിസകളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു
Gulf

ഉംറക്കായി അനുവദിച്ച വിസകളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു

Web Desk
|
11 Nov 2018 4:12 AM GMT

വ്യാഴാഴ്ച വരെ പത്ത് ലക്ഷത്തിലേറെ വിസകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് ലക്ഷം പേര്‍ ഉംറക്കായെത്തി

ഉംറക്കായി ഈ വര്‍ഷം അനുവദിച്ച വിസകളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. നാല് ലക്ഷം പേരാണ് ഇത്തവണ ഉംറ ചെയ്ത് മടങ്ങിപ്പോയത്. തീര്‍ഥാടകകുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള പദ്ധതിക്ക് ഈ വര്‍ഷം തുടക്കമായിരുന്നു.

വ്യാഴാഴ്ച വരെ പത്ത് ലക്ഷത്തിലേറെ വിസകള്‍ അനുവദിച്ചിട്ടുണ്ട്. ഇതില്‍ ഏഴ് ലക്ഷം പേര്‍ ഉംറക്കായെത്തി. മടങ്ങിപ്പോയത് നാല് ലക്ഷത്തിലേറെ പേര്‍. ബാക്കിയുള്ളവര്‍ കര്‍മങ്ങളിലാണ്. ഇതുവരെയെത്തിയവരില്‍ ഏഴ് ലക്ഷത്തോളം പേരും ഉപയോഗിച്ചത് വിമാനസര്‍വീസാണ്. ഉംറ സേവനത്തിന് വിവിധ കമ്പനികൾക്കായി 7665 ജീവനക്കാരുണ്ട്.

ഉംറ വിസ ഫീസില്‍ ഇളവ് ലഭിച്ച പാകിസ്താനില്‍ നിന്നാണ് ഏറ്റവും കൂടുതൽ പേർ കര്‍മത്തിനായി എത്തിയത്. ഇന്ത്യ, ഇന്തോനോഷ്യ, യമൻ, മലേഷ്യ രാജ്യക്കാരാണ് പിന്നീടുള്ള തീര്‍ഥാടകരില്‍ ഭൂരിഭാഗവും. റബീഉൽ അവ്വൽ മാസം പിറന്നതോടെ ഉംറ തീർഥാടകരുടെ എണ്ണത്തിൽ വന്‍ വര്‍ധനവുണ്ട്.

Related Tags :
Similar Posts