പ്രവാസി വോട്ട് രജിസ്റ്റര്‍ ചെയ്യാന്‍ ഇനി രണ്ടു ദിനം മാത്രം
|പുതിയ രീതി സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് രജിസ്ട്രേഷന്‍ കുറയാന്‍ കാരണമായി. രജിസ്ട്രേഷന്‍ നടപടികള്‍ സംബന്ധിച്ച അറിവില്ലായ്മയും വില്ലനാകുകയാണ്.
പ്രവാസി വോട്ട് രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടു ദിനം മാത്രം ശേഷിക്കെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് സൌദിയിലെ പ്രവാസികള്‍. പുതിയ രീതി സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നത് രജിസ്ട്രേഷന്‍ കുറയാന്‍ കാരണമായി. രജിസ്ട്രേഷന്‍ നടപടികള്‍ സംബന്ധിച്ച അറിവില്ലായ്മയും വില്ലനാകുകയാണ്.
പാസ്പോര്‍ട്ടില്‍ തെറ്റായ അഡ്രസുള്ളവര്‍ക്ക് വോട്ട് ലഭിക്കില്ലെന്നും, റേഷന്‍ ആനുകൂല്യം നഷ്ടപ്പെടും എന്നിങ്ങിനെ വാട്ട്സ് ആപ്പ് വഴി തെറ്റായ പ്രചരണം സജീവമായിരുന്നു പ്രവാസ ലോകത്ത്. മികച്ച പ്രചാരണം നല്‍കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളടക്കം പരാജയപ്പെട്ടു. ഒറ്റക്ക് ചെയ്യാന്‍ ശ്രമിച്ചവര്‍ക്ക് സാങ്കേതിക വിവരക്കുറവും തടസ്സമായി.
പ്രവാസി സംഘടനകളുടെ സജീവമായ സംവിധാനങ്ങള്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ സൈറ്റിന്‍റെ വേഗതക്കുറവും വോട്ടെണ്ണം കുറച്ചു. ഇപ്പോള്‍ രേഖകള്‍ സ്വീകരിച്ചിട്ടും രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനാകാത്ത ഗതികേടിലാണ് കാര്യങ്ങള്‍. അധിക സമയം ലഭിക്കുമോയെന്ന ആശങ്കയിലാണ് പ്രവാസി വോട്ടര്‍മാര്‍.