യമനിലെ ഹുദൈദ തുറമുഖത്തിന്‍റെ പ്രവര്‍ത്തനം നിലക്കാതിരിക്കാന്‍ നടപടിയുണ്ടാകണം- ഐക്യരാഷ്ട്ര സഭ
|ഹൂതികളുടെ കയ്യിലാണ് ഈ മേഖല. ഇത് പിടിച്ചെടുക്കാനാണ് യമന്‍ സൈന്യത്തിന്‍റെ നീക്കം. സഹായത്തിന് സഖ്യസേനയുണ്ട്
യമനിലെ ഹുദൈദ തുറമുഖത്തിന്‍റെ പ്രവര്‍ത്തനം നിലക്കാതിരിക്കാന്‍ നടപടിയുണ്ടാകണമെന്ന് ഐക്യരാഷ്ട്ര സഭ. പ്രദേശത്തേക്ക് ഭക്ഷണമെത്തുന്ന വഴി അടഞ്ഞാല്‍ കൂട്ട മരണമുണ്ടാകുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കി.
യമനിലെ ഏറ്റവും പ്രധാനമായ തുറമുഖമാണ് ഹുദൈദയില്‍. ഹൂതികളുടെ കയ്യിലാണ് ഈ മേഖല. ഇത് പിടിച്ചെടുക്കാനാണ് യമന്‍ സൈന്യത്തിന്‍റെ നീക്കം. സഹായത്തിന് സഖ്യസേനയുണ്ട്. എന്നാല്‍ പിടിച്ചെടുക്കാനുള്ള നീക്കം വന്‍ ആള്‍ നാശമുണ്ടാക്കി. അഞ്ഞൂറിലേറെ ഹൂതികളെ വധിച്ചു. എന്നാല്‍ അടച്ചു പൂട്ടല്‍ ഭീഷണിയിലുള്ള ഹുദൈദ തുറമുഖത്തിന്‍റെ പ്രവര്‍ത്തനം എങ്ങിനെയും നിലനിര്‍ത്തണമെന്നാണ് യു.എന്‍ ആവശ്യം.
മന്ദഗതിയിലായ ഏറ്റുമുട്ടല്‍ ശക്തിയാര്‍ജിച്ചിട്ടില്ല. സ്വീഡനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയില്‍ ഹൂതികളും പങ്കെടുക്കുമെന്നാണ് സൂചന. ചര്‍ച്ച പരാജയപ്പെട്ടാല്‍ ഏറ്റുമുട്ടല്‍ കനക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍. ചര്‍ച്ചയെ സൌദി പക്ഷം നേരത്തെ സ്വാഗതം ചെയ്തിരുന്നു.