Gulf
പ്രവാസികള്‍ക്ക്  വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം
Gulf

പ്രവാസികള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം

Web Desk
|
17 Nov 2018 6:36 PM GMT

ഇതുവരെ ചേര്‍ത്തുവന്ന അതേ ഓണ്‍ലൈന്‍ സംവിധാനം വഴി തന്നെയാണ് തുടര്‍ന്നും പേര് ചേര്‍ക്കേണ്ടത്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പ്രത്യേക ക്യാമ്പയിന്‍ കാലയളവ് കഴിഞ്ഞെങ്കിലും പ്രവാസികള്‍ക്ക് തുടര്‍ന്നും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. ഇതുവരെ ചേര്‍ത്തുവന്ന അതേ ഓണ്‍ലൈന്‍ സംവിധാനം വഴി തന്നെയാണ് തുടര്‍ന്നും പേര് ചേര്‍ക്കേണ്ടത്.

പ്രവാസികള്‍ക്ക് വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാനുള്ള പ്രത്യേക ക്യാമ്പയിന്‍ കാലയളവ് ഇക്കഴിഞ്ഞ പതിനഞ്ചിന് അവസാനിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാവുന്നതാണെന്നും അവസാനിച്ചത് പ്രത്യേക ക്യാമ്പയിന്‍ മാത്രമാണെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ഓര്‍മ്മിപ്പിക്കുന്നു.

15ന് അവസാനിച്ച ക്യാമ്പയിനുള്ളില്‍ അപേക്ഷിച്ചവര്‍ക്ക് വരുന്ന ജനുവരിയില്‍ പുറത്തിറങ്ങുന്ന കരട് വോട്ടര്‍ പട്ടികയില്‍ അംഗങ്ങളാകാം. 15 മുതല്‍ ഇനിയങ്ങോട്ടുള്ള നാളുകളില്‍ ചേര്‍ക്കുന്നവര്‍ അതിനടുത്തുള്ള വോട്ടര്‍ പട്ടികയിലും. അതിനാല്‍ ഇനിയും പേര് ചേര്‍ത്തിത്തിട്ടില്ലാത്ത പ്രവാസികള്‍ അവസരം വിനിയോഗിക്കണമെന്നും സാമൂഹ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. നിലവില്‍ ചേര്‍ത്തുവന്ന അതേ ഓണ്‍ലൈന്‍ സംവിധാനം വഴിതന്നെയാണ് തുടര്‍ന്നും അപേക്ഷ നല്‍കേണ്ടത്.

Similar Posts