യമന്‍ യുദ്ധം അവസാനിപ്പിക്കാനുളള നിര്‍ണായക ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച സ്വീഡന് വേദിയാകും
|ഇതിന് മുന്നോടിയായുള്ള പ്രമേയം യു.എന്‍ സുരക്ഷാ കൌണ്സിലില് അവതരിപ്പിക്കും
യമന്‍ യുദ്ധം അവസാനിപ്പിക്കാനുളള നിര്‍ണായക ചര്‍ച്ചകള്‍ക്ക് അടുത്തയാഴ്ച സ്വീഡന് വേദിയാകും. ഇതിന് മുന്നോടിയായുള്ള പ്രമേയം യു.എന്‍ സുരക്ഷാ കൌണ്സിലില് അവതരിപ്പിക്കും. തടവുകാരെ കൈമാറി രാഷ്ട്രീയ പരിഹാരം ഉണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് യു.എന്‍ ദൂതന്. ഇതിനിടെ യമനില്‍ വീണ്ടും സഖ്യസേനാ ആക്രമണം തുടങ്ങി.
യുദ്ധം അവസാനിപ്പിക്കാന്‍ ഇതുവരെ നടന്ന യമന്‍ ചര്‍ച്ചകളൊന്നും ഫലം കണ്ടിരുന്നില്ല. പക്ഷേ നിലവിലെ സാഹചര്യം അനുകൂലമാണ്. യുദ്ധമസാനിപ്പിക്കാന്‍ സമയമായെന്ന യു.എസ് നിലപാട്. അബ്ദു റബ്ബ് മന്‍സൂര്‍ ഹാദിയെ നിലനിര്‍ത്തി രാഷ്ട്രീയ പരിഹാരം വേണെന്നാണ് സൌദി ആവശ്യം. ചര്‍ച്ചക്ക് സന്നദ്ധമെന്ന ഹൂതികളുടെയും യമന്‍ സര്‍ക്കാറിന്റെയും പക്ഷം. ഇതെല്ലാം പുതിയ ചര്‍ച്ച യുദ്ധമസാനിപ്പിച്ചേക്കുമെന്ന പ്രതീക്ഷ നല്കുന്നു. സമാന ചിന്താഗതിയിലാണ് മധ്യസ്തരും.
ചര്‍ച്ചക്കെത്തുന്ന ഹൂതികളുടെ യാത്രയും പിടികൂടുമോ എന്ന ഭീതിയുമാണ് കഴിഞ്ഞ ചര്‍ച്ച പരാജയപ്പെടാന്‍ ഇടയാക്കിയത്. ഇതിനുള്ള പരിഹാരം കണ്ടാകും ചര്‍ച്ചക്ക് സ്വീഡനില്‍ അടുത്തയാഴ്ച തുടക്കമാവുക. യുദ്ധം അവസാനിപ്പാക്കാനാവശ്യപ്പെട്ടുള്ള പ്രമേയം ബ്രിട്ടണ് സുരക്ഷാ കൌണ്സിലില് അവതരിപ്പിക്കും.