മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദര്‍ശനത്തിന് ഒരു മാസം;ധനസമാഹരണം മന്ദഗതിയില്‍
|യു.എ .ഇയില്‍ നിന്ന് മാത്രം 300 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും സമാഹരണ യജ്ഞം മന്ദഗതിയിലാണ്.
നവ കേരള നിര്‍മാണത്തിന് പ്രവാസികളുടെ പിന്തുണ തേടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇയിലെത്തിയിട്ട് ഒരു മാസം പിന്നിടുകയാണ്. യു.എ .ഇയില്‍ നിന്ന് മാത്രം 300 കോടി രൂപയാണ് ലക്ഷ്യമിട്ടിരുന്നത് എങ്കിലും സമാഹരണ യജ്ഞം മന്ദഗതിയിലാണ്. തുടര്‍ നടപടികള്‍ യോഗം ചേരലില്‍ ഒതുങ്ങുന്നു എന്നാണ് ആക്ഷേപം.
അഞ്ച് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മുഖ്യമന്ത്രി മടങ്ങുമ്പോള്‍ 300 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ലോകകേരള സഭാംഗങ്ങളും വിവിധ പ്രവാസി സംഘടനകളും നല്‍കിയ ഉറപ്പ് പാലിക്കപ്പെടുമോ എന്നാണ് നമ്മള്‍ അന്വേഷിക്കുന്നത്.
മൂന്ന് മാസത്തിനകം മുന്നൂറ് കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ ഓരോ എമിറേറ്റിലും പ്രത്യേകസമിതികള്‍ക്ക് രൂപം നല്‍കിയിരുന്നു. ഓരോ എമിറേറ്റിലും മേല്‍നോട്ടത്തിന് ചുമതലക്കാരെയും നിശ്ചയിച്ചു. ഈ സമിതി പലതവണ യോഗം ചേര്‍ന്നെങ്കിലും ധനസമാഹരണം കാര്യമായി പുരോഗമിച്ചിട്ടില്ല.