Gulf
യമന്‍ പുനര്‍നിര്‍മാണത്തിന് സൗദിയുടെയും യു.എ.ഇയുടെയും സഹായഹസ്തം
Gulf

യമന്‍ പുനര്‍നിര്‍മാണത്തിന് സൗദിയുടെയും യു.എ.ഇയുടെയും സഹായഹസ്തം

Web Desk
|
20 Nov 2018 8:49 PM GMT

12 ദശലക്ഷം യമനികൾക്ക് ഭക്ഷ്യസഹായമെത്തിക്കുന്ന ഭക്ഷ്യ സുരക്ഷ പദ്ധതി ഇരു രാഷ്ട്രങ്ങളും ചേർന്ന് വേറെ നടപ്പിലാക്കും.

യുദ്ധത്തില്‍ തകര്‍ന്ന യമനെ സഹായിക്കാന്‍ സൗദിയും യു.എ.ഇയും ചേര്‍ന്ന് അഞ്ഞൂറ് ദശലക്ഷം ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു. ഒന്നേകാല്‍ കോടി യമന്‍ പൌരന്മാര്‍ക്ക് ഭക്ഷ്യ സഹായം ഒരുക്കലാണ് ഇതില്‍ പ്രധാന പദ്ധതി.

12 ദശലക്ഷം യമനികൾക്ക് ഭക്ഷ്യസഹായമെത്തിക്കുന്ന ഭക്ഷ്യ സുരക്ഷ പദ്ധതി ഇരു രാഷ്ട്രങ്ങളും ചേർന്ന് വേറെ നടപ്പിലാക്കും. ‘കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയിഡ് ആൻറ് റിലീഫ് സെൻറർ’ മേധാവി അബ്ദുല്ല അൽ റബീഹയും യു.എ.ഇ അന്താരാഷ്ട്ര സഹകരണ മന്ത്രി റീം അൽ ഹാഷിമിയും ആണ് ഇക്കാര്യം അറിയിച്ചത്. അറബ് സഖ്യസേന രാജ്യങ്ങൾ യമന് 18 ശതകോടി ഡോളറിന്റെ സഹായം ഇതിനകം നൽകിയതായി അബ്ദുല്ല അൽ റബീഹ വ്യക്തമാക്കി.

ഐക്യരാഷ്ട്ര സഭയുമായി സഹകരിച്ച് കൂടുതൽ സഹായം യമന് ഉറപ്പു വരുത്തും. യമനിലെ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരത്തിന് വേണ്ടി എല്ലാ വിധ പിന്തുണയും നൽകുമെന്നും അബ്ദുല്ല അൽ റബീഹ പറഞ്ഞു.

Similar Posts