Gulf
ഏഴ് വര്‍ഷം നീണ്ട ദുരിത ജീവിതം: അവസാനം രാജന്‍ നാട്ടിലേക്ക്
Gulf

ഏഴ് വര്‍ഷം നീണ്ട ദുരിത ജീവിതം: അവസാനം രാജന്‍ നാട്ടിലേക്ക്

Web Desk
|
4 May 2021 2:02 AM GMT

താമസ രേഖയോ മെഡിക്കല്‍ ഇന്‍ഷൂറന്‍സോ ഇല്ലാതെ വര്‍ഷങ്ങള്‍ തള്ളി നീക്കിയ രാജന് അസുഖങ്ങള്‍ പിടിപെട്ടതോടെയാണ് ദുരിതം ‍ഇരട്ടിച്ചത്

സൗദിയിലെ അല്‍ഖസ്സീമില്‍ ഏഴ് വര്‍ഷമായി നിയമകുരുക്കില്‍ പെട്ട് കഴിഞ്ഞിരുന്ന മലയാളി നാട്ടിലേക്ക് മടങ്ങി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി രാജൻ കുമാരനാണ് നാട്ടിലേക്ക് മടങ്ങിയത്.. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസ്സിയുടെയും ഇടപെടലിനെ തുടർന്നാണ് രാജന്‍റെ നിയമക്കുരുക്ക് മാറിയത്.

ഏഴ് വര്‍ഷം മുമ്പാണ് രാജന്‍ സൗദിയിലെത്തിയത്. കണ്‍സ്ട്രക്ഷന്‍ ജോലി ചെയ്തു വന്ന ഇദ്ദേഹത്തിന് രണ്ട് വര്‍ഷത്തിന് ശേഷം ജോലി നഷ്ടമായി. ഇതോടെ സ്‌പോര്‍ണ്‍സര്‍ ഇദ്ദേഹത്തെ ഹുറൂബ് അഥവാ ഒളിച്ചോട്ടത്തില്‍ പെടുത്തി.

താമസ രേഖയോ മെഡിക്കല്‍ ഇന്‍ഷൂറന്‍സോ ഇല്ലാതെ വര്‍ഷങ്ങള്‍ തള്ളി നീക്കിയ രാജന് അസുഖങ്ങള്‍ പിടിപെട്ടതോടെയാണ് ദുരിതം ‍ ഇരട്ടിച്ചത്. ഖസീം പ്രവാസി സംഘം പ്രവര്‍ത്തകരുടെയും എംബസിയുടെയും ഇടപെടല്‍ നിയമ തടസ്സം നീക്കി നാട്ടിലേക്ക് മടങ്ങുന്നതിന് സഹായകമായി.



Similar Posts