Gulf
നമ്മുടെ അശ്രദ്ധ റോഡില്‍ മറ്റുള്ളവരെ എങ്ങനെ അപകടത്തിലാക്കും; വീഡിയോയുമായി അബൂദബി പൊലീസ്
Gulf

നമ്മുടെ അശ്രദ്ധ റോഡില്‍ മറ്റുള്ളവരെ എങ്ങനെ അപകടത്തിലാക്കും; വീഡിയോയുമായി അബൂദബി പൊലീസ്

Web Desk
|
29 May 2021 1:51 AM GMT

നിയമം പാലിച്ച് കടന്നുപോകുന്ന ബൈക്ക് യാത്രികൻ അപകടത്തിൽ പെടുന്ന ദൃശ്യങ്ങളോടെയാണ് പൊലീസിന്‍റെ ക്യാമ്പയിന്

സ്വന്തം വാഹനമോടിക്കുന്നതിലെ അശ്രദ്ധ റോഡിൽ മറ്റുള്ളവരെ എങ്ങനെ അപകടത്തിലാക്കും എന്ന് വീഡിയോ സഹിതം ബോധവത്ക്കരിക്കുകയാണ് അബൂദബി പൊലീസ്. നിയമം പാലിച്ച് കടന്നുപോകുന്ന ബൈക്ക് യാത്രികൻ അപകടത്തിൽ പെടുന്ന ദൃശ്യങ്ങളോടെയാണ് പൊലീസിന്‍റെ ക്യാമ്പയിന്‍.

ഡ്രൈവിങ്ങിനിടെ മറ്റെന്തിലോ മുഴുകിയ ഡ്രൈവർ വരുത്തിവെച്ച അപകടമാണിത്. വാഹമോടിക്കുമ്പോൾ മൊബൈൾ ഫോണിൽ സംസാരിക്കുക, ചാറ്റിംഗ് നടത്തുക, ഭക്ഷണം കഴിക്കുക, അണിഞ്ഞൊരുങ്ങുക തുടങ്ങിയ ശീലമുള്ള ഡ്രൈവർമാരുണ്ട്. റോഡിൽ നിന്ന് ശ്രദ്ധതിരിക്കുന്ന ഒന്നും ഡ്രൈവിങ് സമയത്ത് പാടില്ലെന്നാണ് പൊലീസ് നിർദേശിക്കുന്നത്. ഡ്രൈവിങ്ങിന്‍റെ ശ്രദ്ധ തിരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 800 ദിർഹം പിഴയും നാല് ബ്ലാക്ക് പോയന്റുമാണ് ശിക്ഷ.



Similar Posts