രാജ്യത്തെ 32 ലക്ഷം ജനങ്ങൾക്ക് ഈ വർഷം വാക്സിൻ നൽകുമെന്ന് ഒമാൻ
|രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വാക്സിൻ ഡ്രൈവിന്റെ ആദ്യഭാഗം ജൂണിലും രണ്ടാം പകുതി ഡിസംബറോടെയുമാണ് പൂർത്തിയാവുക
രാജ്യത്തെ 32 ലക്ഷം ജനങ്ങൾക്ക് ഈ വർഷം വാക്സിൻ നൽകുമെന്ന് ഒമാൻ സുപ്രിം കമ്മിറ്റി അറിയിച്ചു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വാക്സിൻ ഡ്രൈവിന്റെ ആദ്യഭാഗം ജൂണിലും രണ്ടാം പകുതി ഡിസംബറോടെയുമാണ് പൂർത്തിയാവുക.
കോവിഡിന്റെ വ്യാപനത്തെ നിയന്ത്രിക്കാന്‍ ഒന്നിലേറെ തവണ രാജ്യത്തിന് സാധ്യമായിട്ടുണ്ടെന്നും വാക്സിൻ നൽകുന്നതിൽ അടിയന്തര ശ്രദ്ധ നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സൈദി പറഞ്ഞു. കൂടിച്ചേരലുകൾ ഒഴിവാക്കാനുള്ള നിർദ്ദേശം ലംഘിക്കുന്നതാണ് വൈറസിന്റെ അതിവ്യാപനത്തിന് കാരണമാകുന്നത്. സാമ്പത്തിക പ്രതിസന്ധി വാക്സിനേഷനെ ഒരു തരത്തിലും ബാധിക്കില്ല. സുൽത്താൻ ഹൈതം ബിൻ ത്വാരിഖാണ് വാക്സിൻ ലഭ്യമാക്കുന്നതിൽ പിന്തുണ നല്‍കിയിട്ടുണ്ട്.
കോവിഡ് വ്യാപനം കുറഞ്ഞാൽ റമദാനിൽ തന്നെ നിയന്ത്രണങ്ങളിൽ ഇളവനുവദിക്കുമെന്ന് ഇൻഫർമേഷൻ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല ബിൻ നാസർ അൽ ഹരാസി പറഞ്ഞു .രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായാൽ റമദാനിലെ പ്രവർത്തന-സഞ്ചാര നിയന്ത്രണങ്ങളിൽ ഇളവുണ്ടാകും. എന്നാൽ സാഹചര്യം കൂടുതൽ മോശമായാൽ നടപടികൾ ശക്തമാക്കേണ്ടി വരും ഇൻഫർമേഷൻ വകുപ്പ് മന്ത്രി പറഞ്ഞു.