Gulf
ദുബൈയിൽ 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ
Gulf

ദുബൈയിൽ 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ

Shinoj
|
5 May 2021 9:43 AM GMT

വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം എടുക്കേണ്ടത്

ദുബൈയിൽ 17 സ്വകാര്യ ആശുപത്രികളിൽ സൗജന്യ കോവിഡ് വാക്സിൻ വിതരണത്തിന് സൗകര്യമേർപ്പെടുത്തിയതായി ദുബൈ ഹെൽത്ത് അതോറിറ്റി അറിയിച്ചു. വാക്സിൻ ആവശ്യമുള്ളവർ ആശുപത്രിയിൽ നേരിട്ട് വിളിച്ചാണ് കുത്തിവെപ്പിന് സമയം എടുക്കേണ്ടത്. സിനോഫാം കോവിഡ് വാക്സിൻ വിതരണത്തിനാണ് ദുബൈയിലെ 17 ആശുപത്രികളിൽ സൗകര്യം ഏർപ്പെടുത്തിയത്. താഴെ പറയുന്ന സ്വകാര്യ ആശുപത്രികളിൽ നിന്ന് സൗജന്യമായി വാക്സിൻ സ്വീകരിക്കാം.

  1. അൽഫുത്തൈം ഹെൽത്ത് ഹബ്ബ്,
  2. അൽ ഗർഹൂദ് പ്രൈവറ്റ് ഹോസ്പിറ്റൽ,
  3. അൽ സഹ്റ ഹോസ്പിറ്റിൽ,
  4. അമേരിക്കൻ ഹോസ്പിറ്റൽ,
  5. ആസ്റ്റർ ഹോസ്പിറ്റൽ,
  6. ബുർജീൽ ഹോസ്പിറ്റൽ,
  7. കനേഡിയൻ സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ,
  8. ജുമൈറ എമിറേറ്റ്സ് ഹോസ്പിറ്റൽ,
  9. ഇന്റർനാഷണൽ മോഡേൺ ഹോസ്പിറ്റൽ,
  10. കിങ്സ് കോളജ് ഹോസ്പിറ്റൽ,
  11. മെഡ്കെയർ ഓർത്തോപീഡിക്ക് ആൻഡ് സ്പൈൻ ഹോസ്പിറ്റൽ,
  12. എൻഎംസി റോയൽ ഹോസ്പിറ്റൽ,
  13. പ്രൈം ഹോസ്പിറ്റൽ,
  14. സൗദി ജർമൻ ഹോസ്പിറ്റൽ,
  15. വാലിയന്റ് ഹെൽത്ത് കെയർ,
  16. വിഐപി ഡോക്ടർ 24/7 DMCC
  17. മെഡിക്ലിനിക്ക് എന്നിവയാണ് ആശുപത്രികൾ.
Similar Posts