Gulf
ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന്​ ജോലി  നഷ്​ടമായി
Gulf

ട്വിറ്ററിലൂടെ വിദ്വേഷ പ്രചരണം: ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന്​ ജോലി നഷ്​ടമായി

Web Desk
|
25 May 2021 3:16 PM GMT

ട്വിറ്ററിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ കേസിൽ ഒമാനിൽ ഇന്ത്യക്കാരനായ അധ്യാപകന്​ ജോലി നഷ്​ടമായി. നാഷനൽ യൂനിവേഴ്​സിറ്റി ഓഫ്​ സയൻസ്​ ആൻറ്​ ടെക്​നോളജിയിലെ അധ്യാപകനായ ഡോ.സുധീർ കുമാർ ശുക്ലയെയാണ്​ ജോലിയിൽ നിന്ന്​ പിരിച്ചുവിട്ടത്​. ഫലസ്​തീനിൽ ഇസ്രായേൽ നടത്തിയ കൂട്ടക്കുരുതിയെ അനുകൂലിക്കുകയും ഇസ്രായേലിന്​ പിന്തുണ പ്രഖ്യാപിച്ചുമാണ്​ ഇയാൾ ട്വിറ്ററിൽ പോസ്​റ്റുകൾ ഇട്ടത്​. ​ ഇതിനെ തുടർന്ന് ഇദ്ദേഹത്തി​െൻറ വിദ്യാർഥികൾ അടക്കമുള്ളവർ പോസ്​റ്റിന്​ കീഴിൽ പ്രതിഷേധവുമായി രംഗത്തെത്തി. ആ സമയത്തെല്ലാം ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് ഇദ്ദേഹം എടുത്തത്. പിന്നീട്​ വിദ്യാർഥികൾ ഇൗ അധ്യാപക​െൻറ ക്ലാസുകൾ ബഹിഷ്​കരിക്കുന്ന ഘട്ടം വരെയെത്തി. തുടർന്ന്​ സർവകലാശാല അധികൃതർ ഇയാളെ പിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്ന്​ ഇദ്ദേഹം ത​െൻറ അപക്വമായ പെരുമാറ്റത്തിന്​ മാപ്പ്​ അപേക്ഷിക്കുകയും ഫലസ്​തീന്​ പിന്തുണ പ്രഖ്യാപിച്ച്​ ട്വിറ്ററിൽ പോസ്​റ്റിടുകയും ചെയ്​തെങ്കിലും പ്രതിഷേധം അടങ്ങിയില്ല. പ്രതിഷേധത്തെ തുടർന്ന്​ ഡോ.സുധീർകുമാർ ട്വിറ്റർ അക്കൗണ്ട്​ ഡിലീറ്റ്​ ചെയ്യുകയും ചെയ്​തു. സ്വതന്ത്ര ഫലസ്​തീനുള്ള പിന്തുണ ആവർത്തിച്ച്​ പ്രഖ്യാപിച്ച രാജ്യമാണ്​ ഒമാൻ. മനുഷ്യത്വ രഹിതമായ കാര്യങ്ങളെ അത് ആർക്കെതിരെ ആയാലും ന്യായീകരിക്കുന്ന നടപടിയെ അംഗീകരിക്കാൻ ആകില്ല എന്നും ട്വിറ്ററിൽ പ്രതിഷേധിച്ചവർ പറയുന്നു.

Similar Posts