Gulf
ഉമ്മുൽഖുവൈനിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങി മരിച്ചു
Gulf

ഉമ്മുൽഖുവൈനിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങി മരിച്ചു

ഷിനോജ് ശംസുദ്ദീന്‍
|
28 May 2021 1:49 PM GMT

തിരയിൽപെട്ട ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം

യു എ ഇയിലെ ഉമ്മുൽഖുവൈനിൽ മലയാളി വീട്ടമ്മ കടലിൽ മുങ്ങി മരിച്ചു. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫാണ് (32) മരിച്ചത്. ബിച്ചിൽ കുളിക്കാനിറങ്ങി തിരയിൽപെട്ട ഭർത്താവിനെയും മക്കളെയും രക്ഷിക്കാൻ ശ്രമിക്കവെയാണ് അപകടം. അജ്മാനിൽ താമസിക്കുന്ന കുടുംബം ഇന്ന് രാവിലെയാണ് ഉമ്മുൽഖുവൈനിലെ ബിച്ച് സന്ദർശിക്കാനെത്തിയത്. കുളിക്കാനിറങ്ങിയ ഭർത്താവ് മഹ്റൂഫും എട്ടും നാലും വയസുള്ള മക്കൾ ആരിഫും ഐറയും തിരയിൽപെട്ടത് കണ്ടാണ് റഫ്സ കടലിലേക്ക് ഇറങ്ങിയത്. ബഹളം കേട്ട് ഓടിക്കൂടിയവർ ഭർത്താവിനെയും കുട്ടികളെയും രക്ഷിച്ച് കരക്ക് എത്തിച്ചെങ്കിലും റഫ്സ കടലിൽ മുങ്ങിപ്പോയിരുന്നു. മൃതദേഹം ഉമ്മുൽഖൈൻ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം‌ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് സജാദ് നാട്ടിക, ചാരിറ്റി കോർഡിനേറ്റർ റാഷിദ് പൊന്നാണ്ടി, സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. ഇത്തിസലാത്ത് ജീവനക്കാരനാണ് റഫ്സയുടെ ഭർത്താവ് മഹ്റൂഫ്. കോഴിക്കോട് മാതറ എടക്കാട്ട് ഹൗസിൽ കോയാദീന്റെയും സഫിയയുടെ മകളാണ് റഫ്സ.

Similar Posts