Gulf
കോവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് 15 കോടി രൂപയുടെ ആശ്വാസ പദ്ധതിയുമായി പ്രവാസി വ്യവസായി രവി പിള്ള
Gulf

കോവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് 15 കോടി രൂപയുടെ ആശ്വാസ പദ്ധതിയുമായി പ്രവാസി വ്യവസായി രവി പിള്ള

Web Desk
|
10 Jun 2021 6:29 PM GMT

പ്രവാസികൾക്കുള്ള സഹായത്തിന് ഗുണഭോക്താക്കളെ കണ്ടെത്തുക നോർക്കയായിരിക്കും.

കോവിഡിൽ ദുരിതം അനുഭവിക്കുന്നവർക്ക് 15 കോടി രൂപയുടെ ആശ്വാസ പദ്ധതിയുമായി പ്രവാസി വ്യവസായി രവി പിള്ള.പദ്ധതിയിൽ അഞ്ച് കോടി രൂപയുടെ സഹായം പ്രവാസികൾകള്‍ക്ക് ലഭ്യമാക്കുമെന്ന് രവി പിള്ള അറിയിച്ചു.

കോവിഡ് ദുരിതാശ്വാസത്തിനായി നേരത്തേ നടപ്പാക്കിയ 85 കോടിയുടെ പദ്ധതികൾക്ക് പുറമേയാണ് 15 കോടിയുടെ സഹായമെന്ന് ആർപി ഗ്രൂപ്പ് ചെയർമാർ രവിപിള്ള പറഞ്ഞു. ആഗസ്റ്റിൽ ഓണത്തിന് മുമ്പേ അർഹരിലേക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രവാസികൾക്കുള്ള സഹായത്തിന് ഗുണഭോക്താക്കളെ കണ്ടെത്തുക നോർക്കയായിരിക്കും. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികളുടെ പെൺമക്കളുടെ വിവാഹത്തിനായിരിക്കും സഹായം. പത്ത് കോടിയുടെ സഹായം ആർ പി ഫൗണ്ടേഷൻ നേരിട്ടാണ് ആവശ്യക്കാരിലെത്തിക്കും. ബഹ്റൈനിൽ നിന്ന് ഓൺലൈൻ വഴിയാണ് രവി പിള്ള ദുബൈയിലെ മാധ്യമപ്രവർത്തകരുമായി സംസാരിച്ചത്.

നാട്ടിൽ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും, പെൺകുട്ടികളുടെ വിവാഹത്തിനും, ചികിത്സ ആവശ്യങ്ങൾക്കും, വിധവകളായ സ്ത്രീകൾക്കും സഹായം വിതരണം ചെയ്യും. ദുരിതത്തിലായ പരമാവധി പേരിലേക്ക് സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സ്ഥലം എം പി, എം എൽ എ മന്ത്രിമാർ, ജില്ലാകളക്ടർ എന്നിവരിൽ ആരുടെയെങ്കിലും സാക്ഷ്യപത്രത്തോടെ RP Foundation, P.B. No. 23, Head Post Office, Kollam - 01 എന്ന വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. rpfoundation@drravipillai.com എന്ന ഇമെയിൽ വിലാസത്തിലും അപേക്ഷ നൽകാം.

Related Tags :
Similar Posts