Oman
ഒമാനിൽ മൂല്യവർധിത നികുതി ഇന്നു മുതൽ നിലവിൽ വരും
Oman

ഒമാനിൽ മൂല്യവർധിത നികുതി ഇന്നു മുതൽ നിലവിൽ വരും

Web Desk
|
16 April 2021 2:54 AM GMT

ഒരു ഉൽ‌പ്പന്നത്തിന്‍റെയോ സേവനത്തിന്‍റെയോ അന്തിമ വിലയുടെ 5ശതമാനം എന്ന നിരക്കിലാണ് വാറ്റ് കണക്കാക്കുന്നത്.

ഒമാനിൽ ഇന്നു മുതൽ മൂല്യവർധിത നികുതി നിലവിൽ വരും. ഇതിലൂടെ പ്രതിവർഷം 40കോടി റിയാൽ സമാഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. വാറ്റ് നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.

ഒരു ഉൽ‌പ്പന്നത്തിന്‍റെയോ സേവനത്തിന്‍റെയോ അന്തിമ വിലയുടെ 5ശതമാനം എന്ന നിരക്കിലാണ് വാറ്റ് കണക്കാക്കുന്നത്. 488 അവശ്യ വസ്തുക്കളായ ഭക്ഷ്യോൽപന്നങ്ങളെ ഈ നികുതിയിൽ നിന്ന് ഒഴിവാക്കികൊണ്ട് കഴിഞ്ഞ ആഴ്ച സർക്കാർ ഉത്തരവിറക്കിയിരുന്നു.

സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ അനുമതിയോടെ സാമൂഹിക സുരക്ഷാ പദ്ധതിയിലുൾപ്പെടുത്തിയാണ് ഇളവനുവദിച്ചത്. വാറ്റുമായി ബന്ധപ്പെട്ട നിയമനിർമ്മാണങ്ങൾ, വാറ്റ് കമ്പ്യൂട്ടർ സംവിധാനത്തിന്‍റെ പ്രവർത്തനം, ആവശ്യമുള്ള വകുപ്പുകളുമായുള്ള ഇലക്ട്രോണിക് ലിങ്കിംഗ് എന്നിവയുൾപ്പെടെ എല്ലാകാര്യക്രമങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്.

Related Tags :
Similar Posts