ആശ്വാസമായി ഖത്തര്‍ ചാരിറ്റി
|ദിനേന പതിനായിരക്കണക്കിന് പേര്‍ക്ക് ഭക്ഷണമെത്തിക്കുന്നു
മഹാമാരിക്കാലത്തെ ആധികള്‍ക്കിടയിലേക്ക് തന്നെ വീണ്ടും വിരുന്ന് വന്ന റമദാന്. പ്രതിരോദ നടപടികളുടെ ഭാഗമായി റമദാന് ടെന്റുകളും ഇഫ്താര്‍ പരിപാടികള്‍ക്കും നിയന്ത്രണങ്ങളുള്ള കാലം. പ്രതികൂല സാഹചര്യങ്ങളിലും പക്ഷെ ഒരാള്‍ പോലും കഷ്ടപ്പെടരുതെന്ന ഭരണകൂടത്തിന്റെ നിര്‍ബന്ധ ബുദ്ധിയാണ് ഈ സഹായവായ്പുകള്. ഖത്തറിന്റെ ഔദ്യോഗിക ജീവകാരുണ്യ പ്രസ്ഥാനമായ ഖത്തര്‍ ചാരിറ്റി പതിനായിരത്തില്‍ പരം പേര്‍ക്കാണ് ദിനേനയെന്നോണം ഇഫ്താര്‍ ഭക്ഷണം നല്‍കുന്നത്
ബൈറ്റ്-ഹബീബ് റഹ്മാന് കിഴിശ്ശേരി, ഖത്തര്‍ ചാരിറ്റി
കുടുംബമായി താമസിക്കുന്നവര്‍ക്ക് ഒരു മാസം മുഴുവന്‍ പാചകം ചെയ്ത് കഴിക്കാനാവശ്യമായ ഫുഡ് കിറ്റ് വേറെ നല്കുന്നു. കൂടാതെ നോമ്പുതുറയുടെ സമയത്ത് വീടുകളിലെത്താന്‍ കഴിയാത്ത യാത്രക്കാര്‍ക്ക് സിഗ്നലുകളിലും റൌണ്ട് എബൌട്ടുകളിലും വെച്ച് ഇഫ്താര്‍ കിറ്റിന്റെ വിതരണവും നടക്കുന്നു.
ഖത്തര്‍ ചാരിറ്റിയുടെ ഈ ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുഴുവന്‍ നേതൃത്വം നല്‍കുന്നത് മലയാളി പ്രവാസികളാണെന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. ഖത്തര്‍ ചാരിറ്റിയുടെ അനുബന്ധ സംഘടനയായ ഫ്രന്‍സ് കള്‍ച്ചറല്‍ സെന്റര്‍ എഫ്സിസിയുടെ വോളണ്ടിയര്‍മാരും ഈ സംരംഭത്തില്‍ കണ്ണികളായിച്ചേര്ന്ന് കാരുണ്യത്തിന്റെ മഹാപ്രവാഹമായി മാറുന്നു