Gulf
ലോകകപ്പ് കാലത്ത് ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത് 2.68 കോടി പേര്‍
Gulf

ലോകകപ്പ് കാലത്ത് ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത് 2.68 കോടി പേര്‍

Web Desk
|
22 Dec 2022 7:23 PM GMT

നവംബര്‍ ഒന്നു മുതല്‍ ലോകകപ്പ് കഴിയും വരെ മെട്രോ പ്രതിദിനം 21 മണിക്കൂറാണ് പ്രവര്‍ത്തിച്ചത്.

ദോഹ: ലോകകപ്പ് കാലത്ത് ഖത്തറിലെ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിച്ചത് 2.68 കോടി പേര്‍. നവംബർ 18 മുതൽ ഡിസംബർ 18 വരെ ലോകകപ്പ് കാലയളവിലാണ് ഇത്. 1.84 കോടിയിലേറെ ആരാധകര്‍ യാത്രക്കായി ദോഹ മെട്രോ ഉപയോഗിച്ചു.

ഖത്തർ ലോകകപ്പിന്റെ‌ വിജയത്തിൽ ഏറ്റവും നിർണായകമായത് രാജ്യത്തെ പൊതുഗതാഗത സംവിധാനമായിരുന്നു. എട്ട് സ്റ്റേഡിയങ്ങളിലേക്കും അല്‍ബിദയിലെ ഫിഫ ഫാന്‍ ഫെസ്റ്റിവല്‍ അടക്കമുള്ള കേന്ദ്രങ്ങളിലേക്കും‌ സഞ്ചാരത്തിന് ജനങ്ങള്‍ ആശ്രയിച്ചത് പൊതുഗതാഗതത്തെയാണ്. നവംബര്‍ ഒന്നുമുതല്‍ ലോകകപ്പ് കഴിയും വരെ മെട്രോ പ്രതിദിനം 21 മണിക്കൂറാണ് പ്രവര്‍ത്തിച്ചത്.

ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ ദോഹ മെേട്രാ വഴി 18.416 ദശലക്ഷം യാത്രക്കാരാണ് ലക്ഷ്യത്തിലെത്തിയത്. ലുസൈല്‍ ട്രാമില്‍ എട്ട് ലക്ഷത്തിലേറെ പേര്‍ യാത്ര ചെയ്തു.

ഫിഫ ലോകകപ്പ് ആരംഭിച്ചത് മുതൽ ടൂർണമെന്റ് അവസാനിക്കുന്നത് വരെ പൊതു ഗതാഗത മേഖല അതിന്റെ മുഴുവൻ സേവനങ്ങളിലും ശ്രദ്ധേയമായ റെക്കോർഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, ഹമദ് രാജ്യാന്തര വിമാനത്താവളത്തിലും ദോഹ അന്താരാഷ്ട്ര വിമാനത്താവളത്തിലുമായി ലോകകപ്പിനോടനുബന്ധിച്ച് 26425 വിമാനങ്ങള്‍ സര്‍വീസ് നടത്തി. ഖത്തർ എയർവേസ് മാത്രം 14,000 സർവീസുകളാണ് ലോകകപ്പ് കാലത്ത് നടത്തിയത്.

Similar Posts