Gulf
യുഎഇയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു
Gulf

യുഎഇയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു

Web Desk
|
24 July 2022 10:08 AM GMT

ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം

ദുബൈ: യുഎഇയിൽ മൂന്ന് പേർക്ക് കൂടി കുരങ്ങുവസൂരി സ്ഥിരീകരിച്ചു. ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. സൗദി, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലും ഇതിനകം കുരങ്ങുവസൂരി സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ യു.എ.ഇയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16 ആയി. ഇന്ന് രാവിലെ ദേശീയ ദുരന്തനിവാരണ സമിതി അബുദാബിയിൽ അടിയന്തര യോഗം ചേർന്നു.

തൊലിപ്പുറത്ത് അസാധാരണമായിട്ടുള്ള എന്തെങ്കിലും മാറ്റങ്ങൾ കാണുകയാണെങ്കിൽ അടിയന്തരമായി ആശുപത്രികളില്‍ ചികിത്സ തേടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. കൂടാതെ ആശുപത്രികളോട് പരമാവധി സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള നിർദേശവും ദേശീയ ദുരന്തനിവാരണ സമിതി മുന്നോട്ട് വെച്ചിട്ടുണ്ട്. ആഗോള മഹാമാരിയായി ഡബ്ല്യു.എച്ച്.ഒ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കുറ്റമറ്റ സംവിധാനങ്ങൾ പുലർത്തിക്കൊണ്ട് രോഗത്തെ അമർച്ച ചെയ്യുകയാണ് ദേശീയ ദുരന്തനിവാരണ സമിതിയുടെ ലക്ഷ്യം.

രോഗം കണ്ടെത്തിയ ആളുകളെ പൂർണമായും ഐസൊലേഷനിലേക്ക് മാറ്റാനുള്ള നിർദേശവും വിവിധ ആശുപത്രികൾക്ക് നല്‍കിയിട്ടുണ്ട്.

Related Tags :
Similar Posts