Gulf
കോമേഴ്‌സ്യൽ സ്ഥാപനങ്ങളുടെ ഡെലിവറി സേവനങ്ങൾക്കായി 600 ബൈക്കുകൾ
Gulf

കോമേഴ്‌സ്യൽ സ്ഥാപനങ്ങളുടെ ഡെലിവറി സേവനങ്ങൾക്കായി 600 ബൈക്കുകൾ

Web Desk
|
14 Jun 2023 6:28 PM GMT

ആർ.ടി.എയുടെ ഭാഗമായി ദുബൈ ടാക്സി കോർപ്പറേഷൻ ആണ്​ പുതിയ സേവനം ഒരുക്കുക

ദുബൈ: സ്വകാര്യമേഖലയിലെ കൊമേഷ്യൽ സ്ഥാപനങ്ങളുടെ​ ഡെലിവറി സേവനങ്ങൾക്കായി 600 ബൈക്കുകൾ നിരത്തിലിറക്കും. റോഡ്സ്​ ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ്​ ഇക്കാര്യം അറിയിച്ചത്​.

ആർ.ടി.എയുടെ ഭാഗമായി ദുബൈ ടാക്സി കോർപ്പറേഷൻ ആണ്​ പുതിയ സേവനം ഒരുക്കുക​. റസ്റ്റോറന്‍റുകൾ, ചെറുകിട കച്ചവടക്കാർ, മറ്റ്​സ്ഥാപനങ്ങൾ എന്നിവർക്ക് ഡി.ടി.സിയുടെ സ്മാർട്ട്​പ്ലാറ്റ്​ഫോം മുഖേനയോ ആപ്പിലൂടെയോ ഈ സേവനം പ്രയോജനപ്പെടുത്താം. പ്രത്യേക പരിശീലനം ലഭിച്ച റൈഡർമാരെ​ സേവനത്തിനായി നിയോഗിക്കും ​​. ഉപഭോക്​താക്കൾക്ക് സുരക്ഷിത സേവനം ഉറപ്പുവരുത്തുകയാണ്​ ലക്ഷ്യം. ഏറ്റവുംപുതിയ ട്രാക്കിങ് ​ഉപകരണങ്ങൾ സജ്​ജമാക്കും. പൂർണ സമയ നിരീക്ഷണ സംവിധാനവും ഏർ​പ്പടുത്തും. ഓപ്പറേഷൻ, ട്രാക്കിംഗ്, അറ്റകുറ്റപ്പണികൾ എന്നിവയിൽ മികച്ച സേവനങ്ങൾ നൽകാൻ ഡി.ടി.സിയുടെ പ്രൊഫഷണൽ ടീം രംഗത്തുണ്ടാകും. ഈ മാസാവസാനത്തോടെ ബൈക്ക്​റൈഡർമാരുടെ എണ്ണം ആയിരമായി ഉയരുമെന്നും ദുബൈ ടാക്സി കോർപറേഷൻ സി.ഇ.ഒമൻസൂർ അൽ ഫലാസി പറഞ്ഞു.

Similar Posts