കോമേഴ്സ്യൽ സ്ഥാപനങ്ങളുടെ ഡെലിവറി സേവനങ്ങൾക്കായി 600 ബൈക്കുകൾ
|ആർ.ടി.എയുടെ ഭാഗമായി ദുബൈ ടാക്സി കോർപ്പറേഷൻ ആണ് പുതിയ സേവനം ഒരുക്കുക
ദുബൈ: സ്വകാര്യമേഖലയിലെ കൊമേഷ്യൽ സ്ഥാപനങ്ങളുടെ ഡെലിവറി സേവനങ്ങൾക്കായി 600 ബൈക്കുകൾ നിരത്തിലിറക്കും. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
ആർ.ടി.എയുടെ ഭാഗമായി ദുബൈ ടാക്സി കോർപ്പറേഷൻ ആണ് പുതിയ സേവനം ഒരുക്കുക. റസ്റ്റോറന്റുകൾ, ചെറുകിട കച്ചവടക്കാർ, മറ്റ്സ്ഥാപനങ്ങൾ എന്നിവർക്ക് ഡി.ടി.സിയുടെ സ്മാർട്ട്പ്ലാറ്റ്ഫോം മുഖേനയോ ആപ്പിലൂടെയോ ഈ സേവനം പ്രയോജനപ്പെടുത്താം. പ്രത്യേക പരിശീലനം ലഭിച്ച റൈഡർമാരെ സേവനത്തിനായി നിയോഗിക്കും . ഉപഭോക്താക്കൾക്ക് സുരക്ഷിത സേവനം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഏറ്റവുംപുതിയ ട്രാക്കിങ് ഉപകരണങ്ങൾ സജ്ജമാക്കും. പൂർണ സമയ നിരീക്ഷണ സംവിധാനവും ഏർപ്പടുത്തും. ഓപ്പറേഷൻ, ട്രാക്കിംഗ്, അറ്റകുറ്റപ്പണികൾ എന്നിവയിൽ മികച്ച സേവനങ്ങൾ നൽകാൻ ഡി.ടി.സിയുടെ പ്രൊഫഷണൽ ടീം രംഗത്തുണ്ടാകും. ഈ മാസാവസാനത്തോടെ ബൈക്ക്റൈഡർമാരുടെ എണ്ണം ആയിരമായി ഉയരുമെന്നും ദുബൈ ടാക്സി കോർപറേഷൻ സി.ഇ.ഒമൻസൂർ അൽ ഫലാസി പറഞ്ഞു.