Gulf
സൗദിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ വലിയ വര്‍ധനവ്
Gulf

സൗദിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളില്‍ വലിയ വര്‍ധനവ്

Web Desk
|
6 Dec 2022 6:07 PM GMT

നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ 9.7 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി

ദമ്മാം: രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട്. സ്‌മോള്‍ ആന്റ് മീഡിയം എന്റര്‍പൈസസ് ജനറല്‍ അതോറിറ്റി അഥവാ മുന്‍ഷആതാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ ഇത്തരം സംരഭങ്ങളുടെ എണ്ണത്തില്‍ 9.7 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തി.

രാജ്യത്തെ ആകെ സംരഭങ്ങളുടെ എണ്ണം 978000 കവിഞ്ഞതായി അതോറിറ്റി പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങള്‍ 36.1 ശതമാനം. മക്ക പ്രവിശ്യയില്‍ 20.6 ശതമാനവും കിഴക്കന്‍ പ്രവിശ്യയില്‍ 12.5 ശതമാനവും സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. കെട്ടിട നിര്‍മ്മാണ മേഖലയിലെ സ്ഥാപനങ്ങളാണ് ഇവയില്‍ കൂടുതല്‍ 30.7 ശതമാനം. സപ്പോര്‍ട്ട് ആന്റ് സര്‍വീസസ് മേഖലയില്‍ 11.6 ശതമാനം തോതിലും പ്രവര്‍ത്തിച്ച് വരുന്നുണ്ട്.

Similar Posts