Gulf
Gulf
മെസിയെ ഖത്തർ അമീർ അണിയിച്ച വസ്ത്രം തയ്ച്ചത് മലയാളി
|22 Dec 2022 7:34 PM GMT
രണ്ടര ലക്ഷം രൂപയോളം വിലയാണ് ഈ ബിഷ്തിനുള്ളത്.
ദോഹ: ലോകകപ്പ് ഫുട്ബോള്‍ കിരീടനേട്ടത്തിന് ശേഷം ഖത്തര്‍ അമീര്‍ ശൈഖ് തമീംബിന്‍ ഹമദ് അല്‍താനി അർജന്റീനൻ ക്യാപ്റ്റൻ ലയണല്‍ മെസിയെ അണിയിച്ച വസ്ത്രം തയ്ച്ചത് മലയാളി.
തൃശൂര്‍ സ്വദേശിയായ അബ്ദുല്‍ ഖാദറാണ് ഈ ബിഷ്ത് തയ്ച്ചത്. രണ്ടര ലക്ഷം രൂപയോളം വിലയുള്ള ബിഷ്ത് ഖത്തര്‍ രാജകുടുംബം തന്നെയാണ് ഓര്‍ഡര്‍ ചെയ്തത്.
മെസി ധരിച്ച വസ്ത്രം തയ്ച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അബ്ദുല്‍ ഖാദര്‍ മീഡിയവണിനോട് പറഞ്ഞു.