Gulf
![സൗദിയിൽ വാഹനം മറിഞ്ഞു മലയാളി വിദ്യാർഥിനി മരിച്ചു സൗദിയിൽ വാഹനം മറിഞ്ഞു മലയാളി വിദ്യാർഥിനി മരിച്ചു](https://www.mediaoneonline.com/h-upload/2024/02/03/1409263-whatsapp-image-2024-02-03-at-22010-pm.webp)
Gulf
സൗദിയിൽ വാഹനം മറിഞ്ഞു മലയാളി വിദ്യാർഥിനി മരിച്ചു
![](/images/authorplaceholder.jpg?type=1&v=2)
3 Feb 2024 9:12 AM GMT
കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീർ റമീസ ദമ്പതികളുടെ മകൾ ഐറിൻ ജാനാണ് മരിച്ചത്
സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സക്ക് സമീപം വാഹനം മറിഞ്ഞു മലയാളി വിദ്യാർഥിനി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീർ റമീസ ദമ്പതികളുടെ മകൾ ഐറിൻ ജാനാണ് മരിച്ചത്.
എട്ടു വയസ്സുള്ള ഐറിൻ ജാൻ ദമാം ഇന്ത്യൻ സ്‌കൂളിലെ രണ്ടാം ക്ലാസ്സ് വിദ്യാർഥിനിയാണ്. ഇന്നലെ വൈകിട്ടാണ് ജംഷീറിന്റെ കുടുംബം ദമ്മാമിൽ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങൾക്കൊപ്പം അൽ ഹസ്സയിലേക്ക് യാത്ര തിരിച്ചത്.
ഇതിനിടെ അൽ ഉഖൈർ എന്ന സ്ഥലത്ത് വെച്ച് ഇവർ സഞ്ചരിച്ച ലാൻഡ് ക്രൂയിസർ മറിയുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
സൗദി വാർത്തകൾ വാട്ട്സ്അപ്പിൽ ലഭിക്കാൻ ഇവിടെ ജോയിൻ ചെയ്യാം: https://chat.whatsapp.com/JC6vSr8PEoRLaoOpTmAHDr