Gulf
ഇന്ത്യൻ ചിത്രകാരിയുടെ നേതൃത്വത്തിൽ ദുബൈയിൽ പുതിയൊരു ആർട്ട് ഗാലറി
Gulf

ഇന്ത്യൻ ചിത്രകാരിയുടെ നേതൃത്വത്തിൽ ദുബൈയിൽ പുതിയൊരു ആർട്ട് ഗാലറി

Web Desk
|
23 Jan 2023 7:59 PM GMT

ദുബൈ ശൈഖ് സായിദ് റോഡിന് സമീപത്തെ മസായ സെന്ററിൽ എം ആർ കെ കണ്ടമ്പററി ആർട്ട് ഗാലറി എന്ന പേരിലാണ് പുതിയ കലാകേന്ദ്രം പ്രവർത്തനമാരംഭിച്ചത്

ദുബൈ : ഇന്ത്യൻ ചിത്രകാരിയുടെ നേതൃത്വത്തിൽ ദുബൈയിൽ പുതിയ ആർട്ട് ഗാലറി പ്രവർത്തനം ആരംഭിച്ചു. മീററ്റ് സ്വദേശിനി മീന കമാൽ സ്ഥാപിച്ച ആർട്ട്ഗാലറി മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി ഫൗണ്ടേഷൻ ചെയർമാൻ ഉദ്ഘാടനം ചെയ്തു.

ദുബൈ ശൈഖ് സായിദ് റോഡിന് സമീപത്തെ മസായ സെന്ററിൽ എം ആർ കെ കണ്ടമ്പററി ആർട്ട് ഗാലറി എന്ന പേരിലാണ് പുതിയ കലാകേന്ദ്രം പ്രവർത്തനമാരംഭിച്ചത്. യു എ ഇയുടെ സാംസ്കാരിക മേഖലക്ക് കരുത്ത് പകരുന്നതാണ് പുതിയ ആർട്ട് ഗാലറിയെന്ന് മുഹമ്മദ് ബിൻ റാശിദ് ലൈബ്രറി ഫൗണ്ടേഷൻ ചെയർമാനും മുൻ ഫെഡറൽ നാഷണൽ കൗൺസിൽ സ്പീക്കറുമായ മുഹമ്മദ് അഹമ്മദ് മുഹമ്മദ് ആൽമർ പറഞ്ഞു.

മസായ സെന്റററിൽ രണ്ട് മുറികിലായി സജ്ജീകരിച്ച ഗാലറി പ്രമുഖ ഇമറാത്തി കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചാണ് കലാആസ്വാദകരെ വരവേറ്റത്. അറബ്, ഇമറാത്തി, ഇസ്ലാമിക രചനകൾക്ക് പ്രാധാന്യം നൽകിയായിരിക്കും ഗാലറിയുടെ ഉടമയും പ്രമുഖ ചിത്രകാരിയുമായ മീന കമാൽ പറഞ്ഞു.

പ്രതിഭ തെളിയിച്ച കുഞ്ഞുകലാകാരൻമാരുടെ ചിത്രങ്ങൾക്കും എം ആർ കെ ഗാലറിയിൽ മുൻഗണന നൽകും. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയായ ഇന്ത്യൻ ചിത്രകാരിയാണ് ഗാലറി ഉടമയായ മീന കമാൽ. അമേരിക്കയിലും, ഇംഗ്ലണ്ടിലുമടക്കം പല രാജ്യങ്ങളിൽ മീന കമാലിന്റെ ചിത്രപ്രദർശനങ്ങൾ അംഗീകാരങ്ങൾ നേടിയിട്ടുണ്ട്.

Similar Posts