Gulf
ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചു:ഏപ്രിൽ 20 മുതൽ 24 വരെയായിരിക്കും അവധി
Gulf

ഒമാനില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യപിച്ചു:ഏപ്രിൽ 20 മുതൽ 24 വരെയായിരിക്കും അവധി

Web Desk
|
13 April 2023 7:34 PM GMT

വാരന്ത്യദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക

ഒമാനില്‍ ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പൊതു അവധി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ - സ്വകാര്യമേഖലയിൽ ഏപ്രിൽ 20 മുതൽ 24 വരെയായിരിക്കും അവധിയെന്ന് അധികൃതർ അറിയിച്ചു. വാരന്ത്യദിനങ്ങളുൾപ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക. 25ന് ഓഫിസുകളും മറ്റും പതിവുപോലെ പ്രവർത്തിക്കും.

Similar Posts