ബഹ്റൈനിലെ വാഹനാപകടം: അഞ്ചു മൃതദേഹങ്ങളും ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും
|കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ,തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ് , തലശേരി സ്വദേശി അഖിൽ രഘു , തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്
മനാമ: ബഹ്റൈനിലെ ആലിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച അഞ്ച് ആശുപത്രി ജീവനക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. നാട്ടിൽ എത്തിക്കുവാനുള്ള നിയമപരമായ കാര്യങ്ങൾ പൂർത്തിയായതായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം അറിയിച്ചു. ഇന്ന് വൈകുന്നേരത്തെ ഒമാൻ എയറിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക.
ബഹ്റൈനിലെ ആലിയിൽ ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയില്‍ വെള്ളിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. അപകടം നടന്നത്. മരിച്ച അഞ്ചു പേരും മുഹറഖിലെ സ്വകാര്യ ആശുപത്രി ജീവനക്കാരാണ്. ഇതിൽ നാലു പേർ മലയാളികളും ഒരാൾ തെലങ്കാന സ്വദേശിയുമാണ്.
കോഴിക്കോട് സ്വദേശി വി.പി മഹേഷ്, പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ,തൃശൂർ ചാലക്കുടി സ്വദേശി ഗൈദർ ജോർജ് , തലശേരി സ്വദേശി അഖിൽ രഘു , തെലങ്കാന സ്വദേശി സുമൻ രാജണ്ണ എന്നിവരാണ് മരിച്ചത്.സൽമാബാദിൽ നിന്ന് മുഹറഖിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ബഹ്റൈനിലെ സൽമാബാദിൽ ആഘോഷ പരിപാടിയിൽ പങ്കെടുത്ത് മുഹറഖിലേക്ക് മടങ്ങവേയായിരുന്നു ദാരുണമായ വാഹനാപകടം.