Gulf
എണ്ണവില വർധന തടയാൻ നടപടി വേണം; ഒപെക്​ ​നേതൃത്വത്തോട്​ ഇന്ത്യ
Gulf

'എണ്ണവില വർധന തടയാൻ നടപടി വേണം'; ഒപെക്​ ​നേതൃത്വത്തോട്​ ഇന്ത്യ

Web Desk
|
3 Oct 2023 5:56 PM GMT

കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്​ സിങ്​ പുരി, ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസുമായി നടത്തിയ ചർച്ചയിലാണ്​ ആവശ്യം ഉന്നയിച്ചത്

അബൂദബി: ആഗോള വിപണിയിൽ ഇന്ധനവില കുത്തനെ ഉയരുന്നത്​ തടയാൻ ,ഫലപ്രദ നടപടികൾ വേണമെന്ന് എണ്ണ ഉൽപാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകിനോട്​ ഇന്ത്യ. വിപണിയുടെയും ഉപഭോക്താക്കളുടെയും താൽപര്യം മുൻനിർത്തി, ഉൽപാദന നയം തിരുത്താൻ ഒപെക്​ തയാറാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സ്ഥിതിഗതികൾ വിലയിരുത്താൻ ​ ഒപെക്​ മന്ത്രിതല സമിതി നാളെ യോഗം ചേരാനിരിക്കെയാണ്​ ഇന്ത്യയുടെ അഭ്യർഥന.

കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ്​ സിങ്​ പുരി, ഒപെക് സെക്രട്ടറി ജനറൽ ഹൈതം അൽ ഗൈസുമായി നടത്തിയ ചർച്ചയിലാണ്​ ആവശ്യം ഉന്നയിച്ചത്​. അബൂദബിയിൽ തുടരുന്ന അഡിപെക്​ ഊർജ സമ്മേളനത്തിലും പ്രദർശനത്തിലും പ​​ങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യങ്ങളിലൊന്ന്​ കൂടിയാണ്​ ഇന്ത്യ.

നിലവിലെ എണ്ണ വിലവർധന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്ന്​ ഒപെക്​ സെക്രട്ടറി ജനറലിനു മുമ്പാകെ മന്ത്രി ഹർദീപ്​ സിങ്​ പുരി വ്യക്​തമാക്കി. ബാരലിന്​ എണ്ണവില നൂറ്​ഡോളറിലേക്ക്​ കടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ്​ ഇന്ത്യയുടെ ഇടപെടൽ. പണപ്പെരുപ്പവും വിലക്കയറ്റവും ഉയരുന്ന അവസ്​ഥയാകും എണ്ണവില വർധനയിലൂടെ രൂപപ്പെടുക.

ഉപഭോക്​തൃ രാജ്യങ്ങളെയും ജനതയെയും കണക്കിലെടുത്ത്​ വിവേകപൂർണമായ സമീപനം സ്വീകരിക്കാൻ എണ്ണ ഉൽപാദക രാജ്യങ്ങൾ തയാറാകണമെന്നും ഹർദീപ്​ സിങ്​ പുരി പറഞ്ഞു. കോവിഡ്​ കാലത്ത്​ എണ്ണവില കുത്തനെ ഇടിഞ്ഞപ്പോൾ ഉൽപാദക രാജ്യങ്ങളുടെ രക്ഷക്കായി ലോകം ഒന്നാകെ രംഗത്തിറങ്ങുകയായിരുന്നുവെന്നും മന്ത്രി ഒപെക്​ സെക്രട്ടറി ജനറലിനെ ധരിപ്പിച്ചു. ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തി​െൻറ വക്കിൽ നിൽക്കെ, ഇറക്കുമതി രാജ്യങ്ങളോട്​ അനുഭാവം പുലർത്താൻ ഉൽപാദക രാജ്യങ്ങൾ തയാറാകണമെന്നാണ്​ ഇന്ത്യയുടെ ആവശ്യം.


Similar Posts