Gulf
ദുബൈയിൽ നിന്നുള്ള സർവീസ് മുടങ്ങിയ സംഭവം; പകരം വിമാനം ഏർപ്പെടുത്തി എയർ ഇന്ത്യ
Gulf

ദുബൈയിൽ നിന്നുള്ള സർവീസ് മുടങ്ങിയ സംഭവം; പകരം വിമാനം ഏർപ്പെടുത്തി എയർ ഇന്ത്യ

Web Desk
|
31 Aug 2022 12:28 PM GMT

പകരം ഏർപ്പെടുത്തിയ വിമാനം വൈകീട്ട് പുറപ്പെടുമെന്ന് അധികൃതർ

ഇന്നലെ ഉച്ചക്ക് 2.45 ഓടെ ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ട എയർഇന്ത്യാ വിമാനം അനിശ്ചിതമായി വൈകിയതിൽ പരിഹാരമാവുമായി എയർഇന്ത്യ. പകരം ഏർപ്പെടുത്തിയ വിമാനം വൈകീട്ട് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഇതോടെ 27 മണിക്കൂർ നീണ്ട ദുരിതത്തിനൊടുവിൽ യാത്രക്കാർക്ക് ആശ്വാസമാകുകയാണ്. ഇന്നലെ വൈകീട്ട് മുതൽ സ്ത്രീകളും കുട്ടികളും ഉൾപ്പടെയുള്ള യാത്രികർ ഹോട്ടലിൽ കഴിയുകയാണ്. പകരം വിമാനം എപ്പോൾ പുറപ്പെടുമെന്ന് എയർ ഇന്ത്യ അറിയിച്ചില്ലെന്ന് യാത്രക്കാർ കുറ്റപ്പെടുത്തിയിരുന്നു.

എ.ഇ. 938 എന്ന വിമാനമാണ് ഇന്നലെ പുറപ്പെടാതിരുന്നത്. വിമാനത്തിൽ കയറിയ യാത്രക്കാരെ പിന്നീട് തിരിച്ചിറക്കുകയായിരുന്നുവെന്നും വിസിറ്റ് വിസക്കാരും വിസ കാലാവധി തീർന്നവരും ഒഴികെയുള്ള യാത്രികരോട് ഹോട്ടലിലേക്ക് പോകാൻ എയർ ഇന്ത്യ മാനേജർ നിർദേശിക്കുകയായിരുന്നുവെന്നും ഒരു യാത്രികൻ പറഞ്ഞു. എയർ ഇന്ത്യ അധികൃതർ ഇതുവരെയായി ഒരു വിവരവും നൽകുന്നില്ലെന്നും അവരുമായി ബന്ധപ്പെടാനാകുന്നില്ലെന്നും യാത്രക്കാർ പറഞ്ഞു. പുലർച്ചെ 12.40ന് പുറപ്പെടേണ്ട ഷാർജ-കോഴിക്കോട് വിമാനവും റദ്ദാക്കിയിരുന്നു.

Air India resolves indefinite delay of Air India flight from Dubai to Kozhikode

Similar Posts