Gulf
ഈദ് നിറവിൽ ഗൾഫ്; ബലിപെരുന്നാള്‍ സന്തോഷത്തില്‍ പ്രവാസസമൂഹം
Gulf

ഈദ് നിറവിൽ ഗൾഫ്; ബലിപെരുന്നാള്‍ സന്തോഷത്തില്‍ പ്രവാസസമൂഹം

Web Desk
|
9 July 2022 1:36 AM GMT

കോവിഡ് ജാഗ്രത പാലിച്ചുവേണം ആഘോഷങ്ങളെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്

പെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ. ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ. കർശനമായ കോവിഡ് മുൻകരുതൽ നടപടികളോടെയായിരിക്കും ഗൾഫിലെ ഈദാഘോഷ പരിപാടികൾ.

കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും മിക്ക ഗൾഫ് രാജ്യങ്ങളിലും പെരുന്നാൾ നമസ്‌കാരവും ഒത്തുചേരലുകളും മുടക്കമില്ലാതെ നടക്കും. കോവിഡ് ജാഗ്രത പാലിച്ചുവേണം ആഘോഷങ്ങളെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. പ്രവാസി മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക ഉൾപ്പെടെയുള്ള നിബന്ധനകൾ പെരുന്നാൾ നമസ്‌കാരത്തിനെടത്തുന്നവർ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ബലിയറുക്കുന്നതിന് വിപുലമായ സംവിധാനങ്ങൾ വിവിധ രാജ്യങ്ങളിൽ അധികൃതർ ഒരുക്കിയിട്ടുണ്ട്. സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് നാലു ദിവസം വരെ പെരുന്നാൾ അവധിയുണ്ട്. വിവിധ ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളും പെരുന്നാൾ ഭാവുകങ്ങൾ നേർന്നു. ബഹുസ്വര സംസ്‌കൃതിയുടെ മികച്ച സന്ദേശമാണ് ഇന്ത്യ നൽകുന്നതെന്ന് കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു.

കൂട്ടായ്മകളും പലവിധ പരിപാടികൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്. ചൂട് കൂടിയതു കാരണം പുറത്തുള്ള ആഘോഷ പരിപാടികൾക്ക് പക്ഷെ, ഇക്കുറി പൊലിമ കുറയും. ബലിപെരുന്നാൾ പ്രമാണിച്ച് വിപണിയും സജീവമാണ്. ഉയർന്ന ടിക്കറ്റ് നിരക്ക് കാരണം നാട്ടിൽ പോകാൻ സാധിക്കാത്ത നിരവധി മലയാളികളുണ്ട്. അവധിയും പെരുന്നാളും മുൻനിർത്തി വർധിച്ച നിരക്കുവർധനയാണ് ഗൾഫ് മേഖലയിൽ തുടരുന്നത്. ഉള്ളതുകൊണ്ട് ഗൾഫിൽ തന്നെ പെരുന്നാൾ ആഘോഷിക്കുകയാണ് പലരും. പെരുന്നാൾ അവധിയിൽ വിവിധ ഗൾഫ് രാജ്യങ്ങളിൽ സന്ദർശനം നടത്താനുള്ള തയാറെടുപ്പിലാണ് മലയാളികൾ ഉൾപ്പെടെയുള്ള ഇടത്തരം പ്രവാസി കുടുംബങ്ങൾ.

Summary: All Gulf countries celebrate Eid today

Related Tags :
Similar Posts