ബഹ്റൈനിൽ ഇൻസ്പയർ ഇൻഡോ - അറബ് പ്രദർശനം സംഘടിപ്പിക്കും
|നാലു ദിവസങ്ങളിലായി ഒരുക്കിയ പ്രദർശനം കാണാൻ നിരവധി പേരെത്തി
ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ഇൻസ്പെയർ' എന്ന പേരിൽ ഇൻഡോ - അറബ് കൾച്ചറൽ എക്സിബിഷൻ ഒരുക്കി . നാലു ദിവസങ്ങളിലായി ഒരുക്കിയ പ്രദർശനം കാണാൻ നിരവധി പേരെത്തി.
ത്രിമാന രൂപത്തിലുള്ള മോഡലുകൾ, കാരിക്കേച്ചറുകൾ, പെയിന്റിങ്ങുകൾ , ദ്യശ്യാവിഷ്കാരങ്ങൾ, വിവിധ വിഷയങ്ങളിൽ സന്ദർശകർക്ക് വിജ്ഞാനം പകരുന്ന വിവരണങ്ങൾ ബഹ്റൈൻറെ പശ്ചാത്താല ദ്യശ്യങ്ങൾ ചിത്രീകരിച്ച കവാടവും കമാനങ്ങളും ..ഇങ്ങിനെ വൈവിധ്യമാർന്ന കാഴ്ചകളൊരുക്കിയാണു സിഞ്ചിലെ അൽ അഹ്‍ലി ക്ലബ്ബിൽ പ്രത്യേകം തയാറാക്കിയ പവലിയനിൽ ഇൻസ്പെയർ എന്ന പേരിൽ ഒരുക്കിയ ഇൻഡോ - അറബ് കൾച്ചറൽ എക്സിബിഷൻ സന്ദർശകരെ ആകർഷിക്കുന്നത്. ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ഈദ് ബൂ ഖമ്മാസ് ഉദ്ഘാടനം ചെയ്ത പ്രദർശന നഗരിയിൽ പാർലമെന്റ് രണ്ടാം ഉപാദ്ധ്യക്ഷൻ അഹമ്മദ് അബ്ദുൽ വാഹിദ് ഖറാത്തയടക്കമുള്ള നിരവധി സ്വദേശി പ്രമുഖരും വിവിധ തുറകളിൽ പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകരും സന്ദർശനത്തിനെത്തി. വിവിധ വിഷയങ്ങളിലായി ക്രമീകരിച്ച സ്റ്റാളുകളും വായനാ വിരുന്നൊരുക്കി പുസ്തക കൗണ്ടറും പ്രദർശനം കാണാനെത്തുന്നവരെ ആകർഷിക്കുന്നു.
''മുത്തുവാരലും ബഹ്റൈൻറെ പാരമ്പര്യവും, പ്രപഞ്ചോൽ പത്തി, പ്രവാചകന്മാർ, വേദങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിലുള്ള മുപ്പതോളം സ്റ്റാളുകളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുനത് . പലിശ, മദ്യം, മയക്കുമരുന്ന്, ലഹരി, ഭ്രൂണഹത്യ തുടങ്ങിയവക്കെതിരെയുള്ള ബോധവൽക്കരണവും പരിസ്ഥിതി സൗഹ്യദ സന്ദേശവും നന്മയുടെ പാഠങ്ങളും വളണ്ടിയർമാർ സന്ദർശകർക്ക് പറഞ്ഞു നൽകുന്നു. കുട്ടികൾക്കിഷ്ടപെട്ട ചിത്രങ്ങൾ മുഖത്തും,കയ്യിലും വരച്ചു കൊടുത്തും , വൈവിധ്യമാർന്ന മത്സരങ്ങളൊരുക്കിയും മലർവാടി സ്റ്റാൾ കുട്ടികളെ ആകർഷിച്ചു''. എന്ന് ശ്രുതി പറഞ്ഞു.
'അറിവിന്റെയും വിനോദത്തിന്റെയും കാഴ്ചകളോടൊപ്പം വിവിധ മൾട്ടി സ്പെഷ്യലിസ്റ്റുകൾ പങ്കെടുക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പും സാംസ്കാരിക സദസ്സുകളും പവലിയനിൽ ഒരുക്കിയിട്ടുണ്ട്. അറബ് പരമ്പരാഗത വേഷം ധരിച്ച് വിദ്യാർഥികൾ അവതരിപ്പിച്ച ന്യത്തന്യത്ത്യങ്ങളും വിവിധ കലാപരിപാടികളും പ്രദർശനത്തിൻറെ ഭാഗമായി അരങ്ങേറി. വൈകിട്ട് മൂന്ന് മണി മുതൽ രാത്രി 11 വരെയാണ് എക്സിബിഷൻ ഈ മാസം നാളെ സമാപിക്കും..ഫ്രന്റ്‌സ് ആക്ടിങ്ങ് പ്രസിഡന്റ് എം.എം.സുബൈർ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൽ ,ജനറൽ സെക്രട്ടറി എം.അബ്ബാസ്, ജനറൽ കൺവീനർ മുഹമ്മദ് മുഹിയുദ്ധീൻ,ണ്ടന്റ് ഡയറക്ടർ അബ്ദുൽ ഹഖ്, പ്രൊഡക്ഷൻ ഡയറക്ടർ ഷക്കീർ എ അലി, പ്രൊഡക്ഷൻ കൺട്രോളർ സജീർ ഇരിക്കൂർ, വനിതാ വിഭാഗം പ്രസിഡന്റ് സക്കീന അബ്ബാസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ സംഘാടക സമിതിയാണു പരിപാടിക്ക് നേതൃത്വം നൽകുന്നതെന്ന്' ജമാൽ ഇരിങ്ങലും അഭിപ്രായപ്പെട്ടു.