Bahrain
ദാറുല്‍ ഈമാന്‍ മദ്രസക്ക് 100 ശതമാനം വിജയം
Bahrain

ദാറുല്‍ ഈമാന്‍ മദ്രസക്ക് 100 ശതമാനം വിജയം

Web Desk
|
30 May 2022 5:39 AM GMT

കേരള മദ്രസാ എജുക്കേഷന്‍ ബോര്‍ഡിന്റെ 2021-2022 അക്കാദമിക വര്‍ഷത്തിലെ ഏഴാം ക്ലാസ് പൊതുപരീക്ഷയില്‍ ദാറുല്‍ ഈമാന്‍ മദ്രസക്ക് നൂറു ശതമാനം വിജയം. കേരള മദ്രസാ എജുക്കേഷന്‍ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത മദ്രസ ആദ്യമായാണ് പൊതുപരീക്ഷയില്‍ പങ്കെടുത്തത്.

പഠന-പാഠ്യേതര വിഷയങ്ങളിലെ നൂതനമായ മാര്‍ഗ്ഗങ്ങളുപയോഗിച്ച് നടത്തിയ പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയത് അഭിമാനാര്‍ഹമാണെന്ന് മദ്രസ കമ്മിറ്റി വിലയിരുത്തി.

വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ് വിജയമെന്ന് ദാറുല്‍ ഈമാന്‍ വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി എം.എം സുബൈര്‍, പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്വി, അഡ്മിനിസ്‌ട്രേറ്റര്‍ എ.എം ഷാനവാസ്, അസി. അഡ്മിനിസ്‌ട്രേറ്റര്‍ കെ. സക്കീര്‍ ഹുസൈന്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. 2022-23 അക്കാദമിക വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 36513453 (മനാമ), 34026136 (റിഫ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Similar Posts