Bahrain
Bahrain
ബഹ്റൈനിൽ ആറ് മാസത്തിനിടയിൽ 2.2 ദശലക്ഷം ഓൺലൈൻ ഇടപാടുകൾ
|28 Aug 2023 4:33 PM GMT
ബഹ്റൈൻ ഇ-ഗവർമെൻറ് പോർട്ടൽ വഴി കഴിഞ്ഞ ആറ് മാസത്തിനിടയിൽ 2.2 ദശലക്ഷം ഓൺലൈൻ ഇടപാടുകൾ നടന്നതായി ഇൻഫർമേഷൻ ആന്‍റ് ഇ-ഗവർമെന്‍റ് അതോറിറ്റിയിലെ ഡിജിറ്റലൈസേഷൻ പദ്ധതി അസി.ചീഫ് എക്സിക്യൂട്ടീവ് ഡോ. സകരിയ അഹ്മദ് അൽ ഖാജ വ്യക്തമാക്കി.
bahrain.b, bahrain.bh/apps എന്നീ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇടപാടുകൾ നടന്നിട്ടുള്ളത്. കഴിഞ്ഞ വർഷത്തെ ഇക്കാലയളവിനെ അപേക്ഷിച്ച് 13 ശതമാനം വർധനയാണ് ഇക്കുറി രേഖപ്പെടുത്തിയിട്ടുള്ളത്.
ഇ-ഗവർമെന്‍റ് പോർട്ടൽ മൊത്തം 11 ദശലക്ഷം പേർ സന്ദർശിച്ചിട്ടുണ്ട്. 7 ലക്ഷം ഇടപാടുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുകയും ചെയ്തിട്ടുണ്ട്. ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവരുടെ എണ്ണം കഴിഞ്ഞ വർഷം ഇക്കാലയളവിൽ ഉള്ളതിനേക്കാൾ 18 ശതമാനം വർധിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.