Bahrain
Salmaniya Medical Complex
Bahrain

സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ഏപ്രിലിൽ നടത്തിയത്​ 6088 സ്​കാനിങുകൾ

Web Desk
|
6 Jun 2023 5:06 PM GMT

ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്​സിൽ ഏപ്രിലിൽ 6088 സ്​കാനിങുകൾ നടത്തിയതായി സ്​കാനിങ്​ വിഭാഗം അറിയിച്ചു.

990 എം.എർ.ഐ സ്​കാനിങ്​, 2375 സി.ടി സ്​കാൻ, 2542 അൾട്രാസൗണ്ട്​ സ്​കാൻ, 181 മാമോ ടെസ്റ്റ്​ എന്നിവയാണ്​ നടത്തിയതെന്ന്​ ഗവർമെന്‍റ്​ ഹോസ്​പിറ്റൽസ്​ മാനേജ്​മെന്‍റ്​ സി.ഇ.ഒ ഡോ. അഹ്​മദ്​ അൽ അൻസാരി അറിയിച്ചു.

കൂടുതൽ രോഗികൾക്ക്​ സ്​കാനിങ്​ നടത്താനും അതുവഴി നീണ്ട വെയിറ്റിങ്​ ഒഴിവാക്കാനും സ്​കാനിങ്​ വിഭാഗത്തിന്‍റെ പ്രവർത്തനം മൂലം സാധ്യമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മെച്ചപ്പെട്ട ആരോഗ്യ സേവനം എല്ലാ സർക്കാർ ആശുപത്രികളിലും ലഭ്യമാക്കുന്നതിൽ വിജയിക്കാനായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts