Bahrain
Bahrain
വാറ്റ് നിയമം ലംഘിച്ച 108 സ്ഥാപനങ്ങൾക്കെതിരെ നടപടി
|2 Jan 2022 3:43 PM GMT
വാറ്റ് നിയമം ലംഘിച്ച 108 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതായി വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയം അറിയിച്ചു. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്.
134 വാണിജ്യ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. അദ്ലിയ, ജുഫൈർ, മനാമ, ജിദാലി, ഗുദൈബിയ, ആലി, റിഫ, സാർ, അറാദ്,ബുസൈതീൻ, ഗലാലി, മുഹറഖ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയത്.
നിയമം ലംഘിച്ച സ്ഥാപനങ്ങൾക്ക് 10,000 ദിനാർ വരെയാണ് പിഴയിടുക. കൂടാതെ അവസ്ഥ ശരിയാക്കുന്നത് വരെ സ്ഥാപനത്തിന്റെ പ്രവർത്തനം മരവിപ്പിക്കുകയും ചെയ്യും. വാറ്റ് 10 ശതമാനമാക്കി വർധിപ്പിച്ച സാഹചര്യത്തിൽ നിയമം കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.