Bahrain
Fishermen
Bahrain

നിയമം ലംഘിച്ച പ്രവാസി മീൻ പിടുത്തക്കാർക്കെതിരെ നടപടി

Web Desk
|
31 Aug 2023 9:25 PM GMT

ബഹ്റൈനിൽ നിയമം ലംഘിച്ച 13 പ്രവാസി മീൻപിടുത്തക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന്​ മുനിസിപ്പൽ, കാർഷിക കാര്യ മന്ത്രാലയത്തിലെ മൽസ്യബന്ധന തുറമുഖ വകുപ്പ്​ ഡയറക്​ടർ ഖാലിദ്​ അശ്ശീറാവി അറിയിച്ചു.

സമുദ്ര മേഖലയിൽ തൊഴിൽ ചെയ്യുന്നവരുടെ അവകാശങ്ങൾ ഉറപ്പാക്കുമെന്നും ആവശ്യമായ സന്ദർഭങ്ങളിൽ പരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്​തമാക്കി. സമുദ്ര സമ്പത്ത്​ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി മൽസ്യബന്ധന മേഖലയിൽ ചട്ടങ്ങളും നിയമങ്ങളുമുണ്ട്​. രാജ്യത്തിന്‍റെ മൽസ്യ സമ്പത്ത്​ സംരക്ഷിക്കുന്ന തരത്തിലാണ്​ അത്​ രൂപകൽപന ചെയ്​തിട്ടുള്ളത്​.

അതിനാൽ നിയമങ്ങൾ കർശനമായി പാലിക്കാൻ എല്ലാവരും സന്നദ്ധമാവണമെന്നും അദ്ദേഹം ഉണർത്തി. കോസ്റ്റ്​ ഗാർഡ്​, എൽ.എം.ആർ.എ, മുനിസിപ്പൽ കൗൺസിലുകൾ എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിശോധനകൾ മൽസ്യ, സമുദ്ര സമ്പത്ത്​ സംരക്ഷിക്കാനുദ്ദേശിച്ചാണ്​.

വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിലാണ്​ 13 പേർക്ക്​ ലൈസൻസില്ല എന്ന്​ കണ്ടെത്തിയത്​. മൊത്തം 300 പേരുടെ രേഖകൾ സംഘം പരിശോധിച്ചിരുന്നു.

Similar Posts