Bahrain
അറബ് പാർലമെന്റ് അധ്യക്ഷനായി വീണ്ടും ആദിൽ അൽ അസൂമി
Bahrain

അറബ് പാർലമെന്റ് അധ്യക്ഷനായി വീണ്ടും ആദിൽ അൽ അസൂമി

Web Desk
|
4 Oct 2022 8:47 AM GMT

അറബ് പാർലമെന്റ് അധ്യക്ഷനായി ബഹ്‌റൈൻ പാർലമെന്റംഗം ആദിൽ ബിൻ അബ്ദുറഹ്‌മാൻ അൽ അസൂമി തെരഞ്ഞെടുക്കപ്പെട്ടു. ഇത് രണ്ടാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഈജിപ്തിലെ അറബ് ലീഗ് ആസ്ഥാനത്ത് നടന്ന തെരഞ്ഞെടുപ്പിലാണ് അദ്ദേഹം രണ്ടാമതും അധ്യക്ഷ സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ടത്. തനിക്ക് നൽകിയ പിന്തുണക്ക് അദ്ദേഹം അറബ് പാർലമെന്റംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്കും നന്ദിയും കടപ്പാടും അറിയിക്കുകയും ചെയ്തു.

അന്താരാഷ്ട്ര മേഖലയിൽ ബഹ്‌റൈൻ ജനാധിപത്യം ശ്രദ്ധേയാവുന്നതിന്റെ അടയാളം കൂടിയാണ് സ്ഥാനലബ്ധിയെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ അറബ് രാജ്യങ്ങളും ഒന്നിച്ച് പ്രവർത്തിക്കുകയും അതുവഴി മേഖലയിലുണ്ടാകുന്ന മുഴുവൻ പ്രതിസന്ധികളെയും തരണം ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts