Bahrain
Al Rabeeh Medical Center
Bahrain

അൽറബീഹ് മെഡിക്കൽ സെന്റർ മനാമയിൽ പ്രവർത്തനമാരംഭിച്ചു

Web Desk
|
8 April 2023 8:11 PM GMT

അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പിന്റ കീഴിൽ അൽറബീഹ് മെഡിക്കൽ സെന്റർ ബഹ്‌റൈനിലെ മനാമ ബസ് സ്റ്റേഷന് മുൻവശത്ത് പ്രവർത്തനമാരംഭിച്ചു. ആതുര സേവന രംഗത്ത് 13 വർഷത്തെ സേവന പരിചയമുള്ള ഗ്രൂപ്പിന്റ ബഹ്റൈനിലെ എട്ടാമത്തെ സ്ഥാപനവും ആദ്യ മെഡിക്കൽ സെന്ററുമാണിത്.

കുറഞ്ഞ നിരക്കിൽ ഉയർന്ന നിലവാരമുള്ള ചികിത്സ ലഭിക്കുന്നതിനുള്ള സംവിധാനമാണ് ആധുനിക സജ്ജീകരണങ്ങളോടെ ഒരുക്കിയിരിക്കുന്നതെന്ന് മെഡിക്കൽ സെന്റർ ചെയർമാൻ മുജീബ് അടാട്ടിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇന്റേണൽ മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഓർത്തോപീഡിക്, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഇ.എൻ.ടി, ഒഫ്താൽമോളജി, ഡെർമറ്റോളജി, ഡെന്റൽ, ഫിസിയോതെറാപ്പി, എമർജൻസി വിഭാഗങ്ങളിലായി 32 വിദഗ്ധ ഡോക്ടർമാരും, നൂറിലധികം മറ്റ് ജീവനക്കാരും സ്ഥാപനത്തിലുണ്ട്. അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പിന് മിഡിലീസ്റ്റിൽ സൗദിയിലും ഒമാനിലും സ്ഥാപനങ്ങളുണ്ട്. കുവൈത്തിലും, ഖത്തറിലും ഉടൻ സേവനം തുടങ്ങുന്നതിനുള്ള പദ്ധതികൾ ആരംഭിച്ചിട്ടുമുണ്ട്.

150ൽ പരം കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം, 32ൽ പരം ആരോഗ്യ പരിചരണ മുറികൾ, ഒരേ സമയം മൂന്ന് നിലകളിലായി ആയിരത്തിൽപരം ആളുകളെ ഉൾകൊള്ളാനുള്ള സൗകര്യവും ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്. ഫാർമസി, റേഡിയോളജി ലാബ് സൗകര്യങ്ങളുമുണ്ട്. ജനറൽ മാനേജർ നൗഫൽ അടാട്ടിൽ, മെഡിക്കൽ ഡയരക്ടർ ഡോ. അനസ് അൽ ജോസൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Similar Posts