Bahrain
മൃഗങ്ങൾ ചാവുന്നത്​ റിപ്പോർട്ട്​ ചെയ്യണമെന്ന്​
Bahrain

മൃഗങ്ങൾ ചാവുന്നത്​ റിപ്പോർട്ട്​ ചെയ്യണമെന്ന്​

Web Desk
|
4 Feb 2022 10:47 AM GMT

മൃഗങ്ങളുടെ ശവശരീരം ജനങ്ങൾക്ക്​ പ്രയാസകരമാകുന്ന രൂപത്തിൽ ഉ​പേക്ഷിക്കുന്നതിന്​ വിലക്കുണ്ട്

മൃഗങ്ങൾ ചാവുന്നത്​ റിപ്പോർട്ട്​ ചെയ്യണമെന്നും ശവശരീരം നീക്കം ചെയ്യുന്നതിന്​ അത്​ അനിവാര്യമാണെന്നും ബഹ് റൈൻ മൃഗ സമ്പദ്​ വിഭാഗവും, ഹോഴ്​സ്​ വെൽ​ഫെയർ അതോറിറ്റിയും അറിയിച്ചു.

ക്ലീനിങ്​ കമ്പനികളുമായി സഹകരിച്ച്​ ചത്ത മൃഗങ്ങളുടെ ശവശരീരം നീക്കം ചെയ്യുന്നതിന്​ ഇത്​ ഗുണകരമാകുമെന്ന്​ പൊതുമരാമത്ത്​, മുനിസിപ്പൽ, നഗരാസൂത്രണ കാര്യ മ​ന്ത്രാലയത്തിന്​ കീഴിലെ മൃഗ സമ്പദ്​ വിഭാഗം അണ്ടർ സെക്രട്ടറി ഡോ. ഖാലിദ്​ അഹ്​മദ്​ വ്യക്​തമാക്കി. മൃഗങ്ങളുടെ ശവശരീരം ജനങ്ങൾക്ക്​ പ്രയാസകരമാകുന്ന രൂപത്തിൽ ഉ​പേക്ഷിക്കുന്നതിന്​ വിലക്കുണ്ട്​.

ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിന്​ 39451955 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്​. രോഗങ്ങൾ പടരാതിരിക്കുന്നതിനും ദുർഗന്ധം ഒഴിവാക്കുന്നതിനും തെരുവ്​ നായ്​ക്കളുടെ ശല്യത്തിൽ നിന്ന്​ രക്ഷ ലഭിക്കുന്നതിനും മൃഗങ്ങളുടെയും, പക്ഷികളുടെയും ശവശരീരങ്ങൾ അടക്കം ചെയ്യേണ്ടതുണ്ട്​. ചത്തുപോയ വളർത്തു മൃഗങ്ങളെയും പക്ഷികളെയും റോഡിലേക്കും ഒഴിഞ്ഞ സ്​ഥലങ്ങളിലേക്കും വലിച്ചെറിയുന്നത്​ കരുതിയിരിക്കണമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts