Bahrain
Bahrain
ഭക്ഷണം പാഴാക്കുന്നതിനെതിരെ കാപിറ്റൽ ഗവർണറേറ്റിൽ ബോധവൽക്കരണം
|4 Oct 2022 6:46 AM GMT
ഭക്ഷണം പാഴാക്കുന്നതിനെതിരെ ബഹ്‌റൈനിൽ കാപിറ്റൽ ഗവർണറേറ്റ് ബോധവൽക്കരണവുമായി രംഗത്ത്. 'എന്റെ പാത്രം വൃത്തിയാക്കിയതാണ്' എന്ന പേരിലാണ് കാമ്പയിൻ. കാപിറ്റൽ ഗർണറേറ്റ് ഉപ ഗവർണർ ഹസൻ അബ്ദുല്ല അൽ മദനി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.
കാമ്പയിന് പിന്തുണയുമായി മുന്നോട്ടു വന്ന കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്‌മാൻ അൽ ഖലീഫക്ക് കാംപയിൻ കോഡിനേറ്റർ ആയിശ ഫരീദ് പ്രത്യേകം നന്ദി രേഖപ്പെടുത്തി. കാംപയിൻ വിജയിപ്പിക്കുന്നതിന് സർക്കാർ, സ്വകാര്യ മേഖലയിലുള്ളവരുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയും അവർ പ്രകടിപ്പിച്ചു.
കാപിറ്റൽ ഗവർണർറേറ്റിലെ സാമൂഹിക കാര്യ പ്രോഗ്രാം ഡയരക്ടർ ശൈഖ് ഈസ ബിൻ അലി ആൽ ഖലീഫ, ഫോളോ അപ് ആന്റ് ഇൻഫർമേഷൻ ഡയരക്ടർ യൂസുഫ് യഅ്ഖൂബ് ലോറി, പബ്ലിക് മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയരക്ടർ ഡോ. റാഇദ് ബിൻ ശംസ് തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.