ബഹ്റൈൻ അത്ലറ്റിക് മീറ്റ്; ഇന്ത്യൻ സ്‌കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്
|ബഹ്റൈൻ സ്‌കൂൾ ആൻഡ് കൊളീജിയറ്റ് അത്ലറ്റിക് അസോസിയേഷൻ സംഘടിപ്പിച്ച അത്ലറ്റിക് മീറ്റിൽ 26 മെഡലുകളോടെ ഇന്ത്യൻ സ്‌കൂൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി. ഇന്ത്യൻ സ്‌കൂളിലെ 42 കായിക താരങ്ങൾ മീറ്റിൽ വിവിധ ഇനങ്ങളിലായി പങ്കെടുത്താണ് ഈ നേട്ടം കൈവരിച്ചത്.
35 ഓളം സ്‌കൂളുകളും സർവകലാശാലകളും പങ്കെടുത്ത മീറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യൻ സ്‌കൂൾ 15 സ്വർണവും ആറു വെള്ളിയും അഞ്ചു വെങ്കലവും നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയത്.
ഇന്ത്യൻ സ്‌കൂൾ ടീം സ്‌കൂൾ അധികൃതർക്കൊപ്പം സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി സജി ആന്റണി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം (സ്പോർട്സ്) രാജേഷ് നമ്പ്യാർ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി എന്നിവർ അഭിമാനകരമായ നേട്ടം കൈവരിച്ച വിദ്യാർഥികളെയും കായിക വകുപ്പ് മേധാവി സൈക്കത്ത് സർക്കാർ, അത്ലറ്റിക് കോച്ച് എം.ഒ ബെന്നി, കായികാധ്യാപകർ എന്നിവരെയും അനുമോദിച്ചു.