Bahrain
സ്ത്രീ ശാക്തീകരണം അടയാളപ്പെടുത്തി   ബഹ്‌റൈൻ വനിതാ ദിനാചരണം
Bahrain

സ്ത്രീ ശാക്തീകരണം അടയാളപ്പെടുത്തി ബഹ്‌റൈൻ വനിതാ ദിനാചരണം

Web Desk
|
5 Dec 2022 5:46 AM GMT

രാജ്യത്തെ സ്ത്രീകൾ കൈവരിച്ച പുരോഗതിയും വളർച്ചയും സ്ഥാനവും അടയാളപ്പെടുത്തി ബഹ്‌റൈനിൽ ദേശീയ വനിതാ ദിനാചരണം നടത്തി. വിവിധ മന്ത്രാലയങ്ങളും സർക്കാർ അതോറിറ്റികളും സ്വകാര്യ സ്ഥാപനങ്ങളും സമുചിതമായി വനിതാ ദിനാചരണത്തിൽ പങ്കുചേർന്നു.

വനിതകളുടെ വിവിധ മേഖലകളിലെ മുന്നേറ്റങ്ങളും പുരോഗതിയും വിവിധ മന്ത്രിമാർ അവരുടെ പ്രഭാഷണങ്ങളിൽ എടുത്തു പറഞ്ഞു. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് കൈയൊപ്പ് പതിപ്പിക്കാനായത് നേട്ടമാണ്. സ്ത്രീകളുടെ വിവിധ സാമൂഹിക മേഖലകളിലെ ഇടപെടലും അവരുടെ മുന്നേറ്റവും അസൂയാവഹമാണ്.

അവരുടെ ശാക്തീകരണത്തിനായി രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, രാജപത്‌നിയും ബഹ്‌റൈൻ വനിതാ സുപ്രീം കൗൺസിൽ ചെയർപേഴ്‌സനുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ എന്നിവരുടെ നയനിലപാടുകളും പരിശ്രമങ്ങളും ബഹ്‌റൈൻ സ്ത്രീകളുടെ ഉന്നമനനത്തിൽ വലിയ പങ്ക് വഹിച്ചതായും വിലയിരുത്തപ്പെട്ടു. വിവിധയിടങ്ങളിൽ നടന്ന ചടങ്ങുകളിൽ വനിതാ ജീവനക്കാരെ ആദരിക്കുകയും ചെയ്തു.

Similar Posts