ക്രൗൺ പ്രിൻസ് ഗോൾഫ് കപ്പ് മൽസരം 14 മുതൽ
|ബഹ്റൈന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽഖലീഫയുടെ രക്ഷാധികാരത്തിൽ ക്രൗൺ പ്രിൻസ് ഗോൾഫ് കപ്പ് മൽസരത്തിന് നാളെ തുടക്കമാവും. ബഹ്റൈൻ ഗോൾഫ് ക്ലബ്, അവാലി ഗോൾഫ് ക്ലബുമായി സഹകരിച്ചാണ് മൽസരം.
വിവിധ ഗ്രൂപ്പുകളിൽ നിന്നായി 95 പേർ മൽസരത്തിൽ അണിനിരക്കും. ഇത്തരമൊരു മൽസരത്തിന് രക്ഷാധികാരം വഹിക്കാൻ മുന്നോട്ടു വന്ന കിരീടാവകാശിക്ക് ബഹ്റൈൻ ഗോൾഫ് ക്ലബ് പ്രസിഡന്റ് ശൈഖ് അബ്ദുല്ല ബിൻ സൽമാൻ ആൽ ഖലീഫ, വൈസ് പ്രസിഡന്റും ബി.ഡി.എഫ് ചീഫ് ഓഫ് സ്റ്റാഫുമായ മേജർ ജനറൽ ദിയാബ് ബിൻ സഖർ അന്നഈമിയും പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.
സൗദി-ബഹ്റൈൻ വാണിജ്യ, വ്യവസായ മന്ത്രിമാർ ചർച്ച നടത്തി മനാമ: സൗദി വ്യവസായ, ധാതുവിഭവ മന്ത്രി ബൻദർ ബിൻ ഇബ്രാഹിം അൽ ഖുറയ്യിഫുമായി ബഹ്റൈൻ വാണിജ്യ,വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി ചർച്ച നടത്തി. സൗദി ഭരണാധികാരിയുടെ രക്ഷാധികാരത്തിൽ നടന്ന ഭാവി ധാതുവിഭവ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.
അന്താരാഷ്ട്ര തലത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ധാതുവിഭവ മേഖലയിലെ ആവശ്യങ്ങൾക്കനുസരിച്ച് ഉൽപാദന വർധനവ് കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് സംഘടിപ്പിച്ച ഉച്ചകോടി ആശാവഹമായ ഫലങ്ങൾ നൽകുമെന്ന പ്രതീക്ഷ മന്ത്രി സയാനി പ്രകടിപ്പിച്ചു. സൗദി നിക്ഷേപകർക്കും വ്യവസായികൾക്കും ബഹ്റൈൻ നൽകിക്കൊണ്ടിരിക്കുന്ന പരിഗണനക്ക് ഖുറയ്യിഫ് നന്ദി പ്രകാശിപ്പിച്ചു. ഇരുരാജ്യങ്ങളൂം തമ്മിൽ സഹകരിച്ച് ഭാവി വ്യവസായ പദ്ധതികൾ ആവിഷ്കരിക്കുന്നതിനുള്ള സാധ്യതകളും ചർച്ചയായി. ബഹ്റൈന് വിവിധ മേഖലകളിൽ സൗദി നൽകിക്കൊണ്ടിരിക്കുന്ന പിന്തുണക്കും സഹായത്തിനും മന്ത്രി നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.