Bahrain
Bahrain cuts diplomatic and economic ties with Israel
Bahrain

ഇസ്രായേലുമായി നയതന്ത്ര-സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്‌റൈൻ

Web Desk
|
2 Nov 2023 2:00 PM GMT

ഇസ്രായേലിലെ ബഹ്‌റൈൻ അംബാഡറെ തിരിച്ചുവിളിച്ചു

മനാമ: ഇസ്രായേലുമായി നയതന്ത്ര-സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്‌റൈൻ. ഇസ്രായേലിലെ ബഹ്‌റൈൻ അംബാഡറെ തിരിച്ചുവിളിക്കുകയും ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡറോട് മടങ്ങാൻ നിർദേശിക്കുകയും ചെയ്തു. ഫലസതീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതാണ് ബഹ്‌റൈൻ നിലപാടെന്നും ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടുവെന്നും ബഹ്‌റൈൻ പാർലമെന്റ് അറിയിച്ചു.

അതിനിടെ ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ്‌റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്‌റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്.'ഗസ്സയെ സഹായിക്കൂ'എന്ന പേരിലുള്ള പദ്ധതി പ്രകാരം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കായി സംഭരിച്ച വസ്തുക്കൾ ഈജിപ്തിലെത്തിച്ചു.

ഈജിപ്ത് റെഡ് ക്രസൻറ് വഴി ഫലസ്തീൻ റെഡ് ക്രസൻറിന് സഹായം കൈമാറുകയും ഗസ്സയിൽ പ്രയാസമനുഭവിക്കുന്നവർക്ക് എത്തിക്കുകയും ചെയ്യും. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശ പ്രകാരം റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിലാരംഭിച്ച പദ്ധതിയുമായി സഹകരിച്ച മുഴുവനാളുകൾക്കും ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് നന്ദി അറിയിച്ചു.

Similar Posts